തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം ഏഴായി. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയില്‍ ഒരാഴ്ചക്കിടെ ആകെ മരണം 27 ആയി. ഇന്ന് മാത്രം മൂന്നുപേരെയാണ് കാണാതായത്.നിരവധി ട്രെയിനുകള്‍ വൈകിയോടുകയാണ്. ദേശീയപാതയില്‍ പലയിടത്തും മണ്ണിടിച്ചിലും മഴവെള്ള പാച്ചിലുമുണ്ടായി. കെഎസ്ഇബിക്ക് 121 കോടി നഷ്ടവും കണക്കാക്കുന്നു.
കോട്ടയം കൊല്ലാടിനു സമീപം മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു. പാറയ്ക്കല്‍ക്കടവ് സ്വദേശികളായ ജോബി , പോളച്ചിറയില്‍ അരുണ്‍ സാം എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മുനമ്പത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം നിന്ന യുവതിയുടെ തലയില്‍ കാറ്റിനെ തുടര്‍ന്ന് ഇഷ്ടിക വീണു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ യുവതി മരിച്ചു.
എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. ഇടുക്കി അടിമാലിയില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പാറത്തോട് പുത്തന്‍ പറമ്പില്‍ ബാബു (67) മരിച്ചു. കാസര്‍കോട് കോട്ടിക്കുളം സ്വദേശി സാദിഖ് മഴയെ തുടര്‍ന്ന് നിറഞ്ഞ തോട്ടില്‍ വീണ് മരിച്ചു.
. നാളെ എല്ലാ ജില്ലകളിലും മഞ്ഞ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുടര്‍ച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്.