കീം പരീക്ഷാഫലം റദ്ദാക്കി കേരളാഹൈക്കോടതി. . കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്. പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി വന്നിരിക്കുന്നത്.
കീം റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് നിർദ്ദേശിച്ച കോടതി സിബിഎസ്ഇ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തിയ നടപടിയാണ് നിലവില്‍ റദ്ദാക്കിയത്. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തില്‍ പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത് തെറ്റെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാര്‍ക്ക് ഏകീകരണമെന്നത് തികച്ചും നിയമവിരുദ്ധവും ഏകപക്ഷീയവുമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ഡി കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.
എഞ്ചിനീയിറിങ് പ്രവേശനത്തിന് വേണ്ടിയുള്ള പരീക്ഷയിലെ റാങ്ക് നിര്‍ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ ഹര്‍ജി നല്‍കിയിരുന്നു. 2011 മുതല്‍ വെയിന്റേജ് കണക്കാക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ വെയിന്റേജ് നല്‍കിയത്.
സിബിസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും തതുല്യമായ പരിഗണന ലഭിക്കാനാണ് വെയിന്റേജ് ഉണ്ടാക്കിയത്.എന്നാൽ നിലവിലുള്ള വെയിന്റേജ് സിബിഎസ്ഇ വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നത്.
കീം പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും പ്രശ്നങ്ങളും മുമ്പും ഉയര്‍ന്നിരുന്നു. കീം ഫലം വരുമ്പോള്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ പിറകിലാകുന്നുവെന്നതായിരുന്നു പ്രധാന പരാതി. മാര്‍ക്ക് ഏകീകരണം വരുമ്പോള്‍ സിബിസിഎസ്ഇ പഠിച്ച വിദ്യാര്‍ത്ഥികള്‍ മുന്നിലേക്ക് വരുന്നു. പരീക്ഷയില്‍ വലിയ മാര്‍ക്ക് നേടുന്ന കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഏകീകരണം വരുമ്പോള്‍ തിരിച്ചടി നേരിട്ടിരുന്നു. വര്‍ഷങ്ങളായുള്ള പരാതി കണക്കിലെടുത്ത് തമിഴ്‌നാട് മാതൃകയില്‍ പരീക്ഷ നടത്തുന്ന രീതിയില്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കുകയായിരുന്നു.