കരീബിയന്‍ കടലിലെ ദി ഗ്രേറ്റ് ബ്ലൂഹോള്‍ വളരെ മനോഹരമായ ഒരു പ്രകൃതിപ്രതിഭാസമാണ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ഈ അത്ഭുതം സന്ദര്‍ശിക്കുന്നത്. സമുദ്രത്തിന് നടുവില്‍ വൃത്താകാരത്തില്‍ കടും നീലനിറത്തില്‍ തിളങ്ങി നില്‍ക്കുന്നഈ സിങ്ക് ഹോള്‍ എന്നും ശാസ്ത്രലോകത്തിന് ഒരു അത്ഭുതം തന്നെയാണ്. മുങ്ങല്‍ വിദഗ്ധരിലെ ഇതിഹാസമായ ജാക്വസ് കോസ്‌റ്റോ കണ്ടെത്തിയ ഈ സിങ്ക്‌ഹോളിന് മറ്റൊരു ഭീകരമുഖം കൂടിയുണ്ട്. നിരവധി നാവികരും മുങ്ങല്‍ വിദഗ്ധരും ഇവിടെ ജീവന്‍ നഷ്ടമായവരുടെ പട്ടികയില്‍പ്പെടുന്നു.
ഇപ്പോഴിതാ ഈ സിങ്ക് ഹോളിനെക്കുറിച്ചുള്ള ഒരു ഞെട്ടിക്കുന്ന അനുഭവം പുറത്തുവന്നിരിക്കുകയാണ്. സാഹസികനും കണ്ടന്റ് ക്രിയേറ്ററുമായ വില്‍ മിച്ചെലാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. കാലങ്ങളായി ഇവിടം സന്ദര്‍ശിക്കണമെന്ന് ആഗ്രഹിച്ച് എത്തിയതിന്റെ ആവേശത്തിലായിരുന്ന മിച്ചെലിനും സംഘത്തിനും വളരെ ഭയപ്പെടുത്തുന്ന ഒരു അനുഭവമാണ് ഉണ്ടായത്.
സിങ്ക് ഹോളിനുള്ള കാഴ്ച്ചകള്‍ പകര്‍ത്തുന്നതിനായി ഒരു ഡ്രോണില്‍ ഗോ പ്രോ ക്യാമറ ഘടിപ്പിച്ച് അദ്ദേഹം ആഴങ്ങളിലേക്ക് ഇറക്കി. 90 മീറ്റര്‍ ആഴത്തിലേക്ക് ക്യാമറ എത്തിയപ്പോള്‍ കൂടുതല്‍ ഇരുണ്ടതായാണ് പരിസരം കാണപ്പെട്ടത്. എന്നാല്‍ പിന്നെ സംഭവിച്ചകാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. അതിനെക്കുറിച്ച് മിച്ചല്‍ പറയുന്നതിങ്ങനെ
അല്‍പ്പം കഴിഞ്ഞപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ ഒരു സ്രാവ് പ്രത്യക്ഷപ്പെട്ടു. ഡ്രോണ്‍ കണ്ടയുടന്‍ തന്നെ അവന്റെ ഭാവം മാറി ആക്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അത്. ആക്രമിക്കാന്‍ വളരെ ശ്രമിച്ചെങ്കിലും അവസാനം മടുത്ത് അത് പിന്തിരിയുകയായിരുന്നു. അത് കണ്ടുനില്‍ക്കുമ്പോള്‍ രക്തം മരവിച്ചുപോയി. സാധാരണ സ്രാവുകള്‍ ഈ രീതിയില്‍ ആക്രമിക്കാറില്ല. ഡ്രോണിന്റെ സ്ഥാനത്ത് മനുഷ്യനായിരുന്നെങ്കിലും സ്ഥിതി മാറുമായിരുന്നില്ല അദ്ദേഹം പറഞ്ഞു.