Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

മിന്നും പ്രകടനം കാഴ്ച്ച വെച്ച് സ്‌കൂട്ടര്‍; റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് കാരണങ്ങളേറെ

ഇരുചക്ര വാഹന വിപണിയില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച് സ്‌കൂട്ടര്‍ വിഭാഗം. കഴിഞ്ഞ ഏഴു വര്‍ഷക്കാലത്തെ ഏറ്റവും ഉയര്‍ന്ന വില്‍പനയാണ് 2024-25 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണി ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡിന് മുമ്പുള്ള വില്‍പനയെ വെല്ലുന്ന പ്രകടനം കാഴ്ച്ച വെക്കാനായി എന്നതും ശ്രദ്ധേയമായി. ആകെ ഇരുചക്രവാഹന വില്‍പനയില്‍ 35 ശതമാനവും സ്‌കൂട്ടര്‍ വിഭാഗത്തിന്റേതാണ്.
2025 സാമ്പത്തികവര്‍ഷത്തില്‍ 68.5 ലക്ഷം സ്‌കൂട്ടറുകളാണ് ഇന്ത്യയില്‍ വിറ്റുപോയത്. കോവിഡിനു മുമ്പ് 67 ലക്ഷം വില്‍പന മറികടന്നിരുന്നു ഇരുചക്രവാഹന വിപണി മൊത്തത്തില്‍ 2.11 കോടിയുടെ എക്കാലത്തേയും മികച്ച വില്‍പനയും 2025 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തി. ഫെഡറേഷന്‍ ഓഫ് ഓട്ടമൊബീല്‍ ഡീലേഴ്സ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം 2025 സാമ്പത്തിക വര്‍ഷത്തില്‍ 17.36 ശതമാനം വാര്‍ഷിക വില്‍പന വളര്‍ച്ച നേടാനും ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണിക്കായി.

പത്തുലക്ഷം വില്‍പന വൈദ്യുത വാഹനങ്ങള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയിരുന്നു. ഇക്കാലയളവില്‍ 11.4 ലക്ഷമായിരുന്നു വൈദ്യുത ഇരുചക്രവാഹനങ്ങളുടെ ആകെ വില്‍പന. വാര്‍ഷിക വില്‍പന വളര്‍ച്ച 21 ശതമാനം നേടാനുമായി. പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ക്കൊപ്പം പുതുതലമുറ കമ്പനികളും വൈദ്യുത ഇരുചക്ര വാഹന മേഖലയില്‍ സജീവമാണ്.

ഒരുകാലത്ത് ആകെ ഇരുചക്രവാഹന വില്‍പനയുടെ 60 ശതമാനവും മോട്ടോര്‍ സൈക്കിള്‍(75സിസി-110സിസി) വിഭാഗമായിരുന്നു. എന്നാല്‍ ഇന്ന് ആകെ ഇരുചക്രവാഹന വിപണിയുടെ 45 ശതമാനം മാത്രമാണ് ഈ മോട്ടോര്‍സൈക്കിള്‍ വിഭാഗമുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലെ ഇരുചക്രവാഹന മൊത്തവില്‍പന 16.7 ശതമാനം ഇടിയുകയാണുണ്ടായത്. 2024 ഏപ്രിലില്‍ 17.5 ലക്ഷം ഇരുചക്രവാഹനങ്ങള്‍ വിറ്റപ്പോള്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ 14.6 ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റത്.

നഗരമേഖലകളിലാണ് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാരുള്ളത്. വൈദ്യുത ഇന്ധനത്തിലേക്കുള്ള മാറ്റവും സ്‌കൂട്ടറുകള്‍ക്ക് ഗുണമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റ ആകെ ഇരുചക്രവാഹനങ്ങളില്‍ ആറു ശതമാനം വൈദ്യുത വാഹനങ്ങളായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!