പ്ലാസ്റ്റിക് മാലിന്യങ്ങളെ പാരസെറ്റാമോൾ പോലെയുള്ള വേദനസംഹാരികളാക്കി മാറ്റാൻ ബാക്ടീരിയകളെ ഉപയോഗിക്കാമെന്ന് കണ്ടെത്തലുമായി ഗവേഷകർ. പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് അസറ്റാമിനോഫെൻ എന്നും അറിയപ്പെടുന്ന പാരസെറ്റമോൾ സൃഷ്ടിക്കാൻ ഇ-കോളി ബാക്ടീരിയയെ ഉപയോഗിക്കാമെന്നാണ് രസതന്ത്രജ്ഞർ കണ്ടെത്തിയത്.
“ഇപ്പോൾ പാരസെറ്റമോൾ ഓയിലിൽ നി്ന്നാണ് ഉൽപ്പാദിപ്പിക്കുന്നത്” എഡിൻബർഗ് സർവകലാശാലയിലെ ഗവേഷണത്തിന്റെ മുഖ്യ രചയിതാവായ പ്രൊഫസർ സ്റ്റീഫൻ വാലസ് പറഞ്ഞു. “രസതന്ത്രവും ജീവശാസ്ത്രവും ആദ്യമായി ഈ രീതിയിൽ സംയോജിപ്പിച്ചുകൊണ്ട്, നമുക്ക് പാരസെറ്റമോൾ കൂടുതൽ സുസ്ഥിരമായി നിർമ്മിക്കാനും ഒരേ സമയം പരിസ്ഥിതിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കാനും കഴിയും അദ്ദേഹം പറയുന്നു.
പ്രകൃതിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രക്രിയയായ ലോസെൻ പുനഃക്രമീകരണം എന്ന ഒരു തരം രാസപ്രവർത്തനം വഴിയാണ് ഇത് നടത്തുന്നത് .
ഭക്ഷ്യ പാക്കേജിംഗിലും കുപ്പികളിലും പൊതുവേ കാണപ്പെടുന്ന ഒരു തരം പ്ലാസ്റ്റിക്കായ പോളിയെത്തിലീൻ ടെറെഫ്താലേറ്റ് (പിഇടി) എടുത്ത് സുസ്ഥിര രാസ രീതികൾ ഉപയോഗിച്ച് അതിനെ ഒരു പുതിയ വസ്തുവാക്കി മാറ്റിയപ്പോഴാണ് ഈ കണ്ടെത്തൽ നടത്തിയത്.
ഗവേഷകർ ഈ പദാർത്ഥത്തെ ഇ കോളിയിൽ ഇൻകുബേറ്റ് ചെയ്തപ്പോൾ, പാബ എന്നറിയപ്പെടുന്ന മറ്റൊരു വസ്തുവായി ഇത് പരിവർത്തനം ചെയ്യപ്പെട്ടതായി അവർ കണ്ടെത്തി.
ഗവേഷകർ പിന്നീട് ഇ.കോളിയെ ജനിതകമായി പരിഷ്കരിച്ചു, കൂണുകളിൽ നിന്നുള്ളതും മണ്ണിലെ ബാക്ടീരിയകളിൽ നിന്നുള്ളതുമായ രണ്ട് ജീനുകൾ ചേർത്തു – ഇത് ബാക്ടീരിയയെ PABA പാരസെറ്റമോളാക്കി മാറ്റാൻ പ്രാപ്തമാക്കി.
വാണിജ്യ തലങ്ങളിൽ ഈ രീതിയിൽ പാരസെറ്റമോൾ ഉത്പാദിപ്പിക്കുന്നതിന് കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമായി വരുമെന്നത് മാത്രമാണ് ഒരു പോരായ്മ.