Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഇനി വിണ്ടു കീറലിനെയും പൊട്ടലിനെയും ഭയക്കേണ്ട, ജീവനുള്ള സിമന്റ് എത്തി

സിമെന്റില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ കൂടി കഴിയില്ല. കാരണം ഇന്നത്തെ കാലത്ത് അത്രയും അത്യന്താപേക്ഷിതമായി അത് മാറിക്കഴിഞ്ഞു. എന്നാൽ ചില പ്രശ്നങ്ങളും സിമെന്റ് ഉപയോ​ഗം നേരിടുന്നുണ്ട്, അതിൽ പ്രധാനമാണ് കോൺക്രീറ്റിലെ വിള്ളലും പൊട്ടലും ഇത് പരിഹരിക്കാനായി നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ടെങ്കിലും അതൊന്നും ശാശ്വത പരിഹാരം നൽകുന്നവയല്ല. ഇപ്പോഴിതാ വിപ്ലവകരമായ ഒരു കണ്ടെത്തൽ ഇക്കാര്യത്തിൽ നടത്തിയിരിക്കുകയാണ് ​ഗവേഷകർ.

സ്വയം വിള്ളലുകൾ നികത്താൻ കഴിയുന്ന കോൺക്രീറ്റ് വികസിപ്പിക്കുക എന്നതാണ്, ഇവർ കണ്ടെത്തിയ പുതിയ രീതി . ടെക്സസ് എ & എം യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കൽ എഞ്ചിനീയർ കോൺഗ്രൂയി ഗ്രേസ് ജിൻ നയിക്കുന്ന ഒരു സംഘം സിന്തറ്റിക് ലൈക്കണുപയോ​ഗിച്ചാണ് സിമെന്റ് വികസിപ്പിച്ചിരിക്കുന്നത്.
ബാക്ടീരിയ ഉപയോഗിച്ച് നിർമ്മിച്ച ‘ജീവനുള്ള’ കോൺക്രീറ്റ് മുൻ ശ്രമങ്ങളെ അപേക്ഷിച്ച് ഒരു മികച്ച രീതിയാണ്.

ലൈക്കണുകൾ ഒരേ ജനുസിൽ പെട്ട ജീവികളല്ല, മറിച്ച് ഫംഗസും സയനോബാക്ടീരിയയും അല്ലെങ്കിൽ ആൽഗകളും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ഉദാഹരണങ്ങളാണ്. അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡും നൈട്രജനും വലിച്ചെടുക്കുകയും വലിയ അളവിൽ കാൽസ്യം കാർബണേറ്റുണ്ടാക്കുകയും ചെയ്യുന്ന വിദ്യയാണിത് – മുട്ടത്തോട്, കടൽ ഷെല്ലുകൾ, പവിഴപ്പുറ്റുകൾ, എന്നിവ നിർമ്മിക്കുന്ന അതേ പദാർഥമാണ് ഇവിടെയുമുണ്ടാകുന്നത്.

ലബോറട്ടറിയിൽ വെച്ചു നടത്തിയ പരീക്ഷണത്തിൽ , വലിയ അളവിൽ കാൽസ്യം കാർബണേറ്റ് നിക്ഷേപിച്ച് വിള്ളലടക്കാനും അത് കൂടുതൽ വ്യാപിക്കുന്നത് തടയാനും ഈ ലൈക്കണുകൾക്ക് കഴിഞ്ഞു. ഈ ലൈക്കണിന് പ്രവർത്തനത്തിനായി മറ്റൊന്നും നൽകേണ്ടതില്ല: സ്വഭാവികമായി തന്നെ വിള്ളലുകളിൽ അത് പ്രവർത്തിച്ചു കൊള്ളും. എന്തായാലും ഭാവിയിൽ വലിയൊരു ചുവടുവെപ്പാകുന്ന ഒരു കണ്ടെത്തലാകുമിതെന്നത് തീർച്ചയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!