ശശി തരൂരിന്റെ ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. അദ്ദേഹം ഗാന്ധിജിയെ രൂക്ഷമായി വിമർശിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. മഹാത്മാ ഗാന്ധി രാജ്യത്തെ ചതിച്ചൊരു വ്യക്തിയാണെന്ന് ശശി തരൂർ പറയുന്നതായി വീഡിയോയിൽ കാണാം.
ഈ വീഡിയോയിൽ തരൂർ കഴുത്തിൽ ഒരു ടാഗ് ധരിച്ചിരിക്കുന്നതായി കാണാം.ഒരു വേദിയിലിരുന്ന് സംവാദ രൂപത്തിൽ സദസിൽ ഇരിക്കുന്നവരോടും വേദിയിൽ അടുത്തിരിക്കുന്നവരോടുമാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്.
യൂട്യൂബിൽ കീവേഡ് സെർച്ചിൽ ശശി തരൂർ സമാനമായ വസ്ത്രം ധരിച്ച് സംസാരിക്കുന്ന മറ്റൊരു വീഡിയോ ലഭ്യമായി. മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് എന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ശശി തരൂർ സംസാരിക്കുന്ന വീഡിയോയാണ് ഇത്. 2024 നവംബർ 23ന് പങ്കുവച്ച വീഡിയോയിൽ ‘ഇന്ത്യയുടെ വർത്തമാനം’ എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്.
48.44 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 11.42 മിനിറ്റ് മുതലുള്ള ഭാഗമാണ് ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. “നരേന്ദ്രമോദി 8 വയസിലേ ഒരു ബാല സ്വയംസേവക് ആയിരുന്നു ആർഎസ്എസിന്റെ, അദ്ദേഹം എന്ത് കേട്ട് പഠിച്ചിട്ടാണ് വളർന്നിരിക്കുന്നത്. അദ്ദേഹം കേട്ടത് മഹാത്മാഗാന്ധി നമ്മുടെ രാജ്യത്തെ ചതിച്ച ഒരു വ്യക്തിയാണ്. ഹിന്ദുക്കൾക്ക് എതിരെ നിന്നു…” എന്നാണ് പറയുന്നത്.ഈ ക്ലിപ്പാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.