ബാലയുടെ മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സന്തോഷ് വര്‍ക്കി. ആറാട്ടണ്ണന്‍ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ സന്തോഷ് വര്‍ക്കി ഇതാദ്യമായല്ല എലിസബത്തിനോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. അതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും സന്തോഷ് വര്‍ക്കി ഏറ്റുവാങ്ങിയിരുന്നു.
ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോയില്‍ എലിസബത്ത് ആരോപിച്ചിരുന്നു. ഡിസ്ചാര്‍ജായ ശേഷം വീണ്ടും പങ്കുവെച്ച വീഡിയോയില്‍ തനിക്ക് തെറ്റ് പറ്റിയെന്നും ഇപ്പോള്‍ ജീവിതത്തില്‍ സന്തോഷം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് എലിസബത്തിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി സന്തോഷ് വര്‍ക്കി ര൦ഗത്തുവരുന്നത്.
ഞാന്‍ എന്‍ജിനീയറും എലിസബത്ത് ഡോക്ടറുമാണ്. ഞാന്‍ ഒസിഡി പേഷ്യന്റാണ്. നിങ്ങള്‍ ഡിപ്രഷന് മരുന്നു കഴിക്കുന്ന ആളാണ്. രണ്ടു കുടുംബങ്ങളും വിദ്യാഭ്യാസപരമായി ഏറെ മുന്നില്‍ നില്‍ക്കുന്നവരാണ്. അതുകൊണ്ടുതന്നെ രണ്ടുപേരും നല്ല ചേര്‍ച്ച ആയിരിക്കും എന്നും സന്തോഷ വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നു.
തൊട്ടു പിന്നാലെ വീണ്ടുമിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ എലിസബത്തിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും നിരവധി പേര്‍ തന്നെ തെറ്റിദ്ധരിച്ചത് പോലെ എലിസബത്തും എന്നെ തെറ്റിദ്ധരിച്ചതായും സന്തോഷ് വര്‍ക്കി പറയുന്നു. ബാലയ്ക്ക് വേറെ വിവാഹം കഴിക്കാം, എലിസബത്തിന് വേറെ കല്യാണം കഴിക്കാന്‍ പാടില്ല, ഇത് എന്ത് ന്യായമെന്നും ആറാട്ടണ്ണന്‍ ചോദിക്കുന്നുണ്ട്.
നേരത്തെ ബാലയും എലിസബത്തും തമ്മിലുള്ള തര്‍ക്കങ്ങളും വിവാദങ്ങളും രൂക്ഷമായി നിലനിന്നിരുന്ന സമയത്താണ് ആറാട്ടണ്ണന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്.
അതേസമയം നടിമാരെയും അവരുടെ കുടുംബാംഗങ്ങളെയും പിന്തുടരുകയും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതിന് അടുത്തിടെ സന്തോഷ് വർക്കി അറസ്റ്റിലായിരുന്നു.