Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

തട്ടിപ്പ് കയ്യോടെ പിടിച്ചാൽ ജാതിക്കാർഡിറക്കി ​ഗെയിം കളിക്കുന്നത് ശരിയല്ല, തട്ടിയെടുത്ത പണമെല്ലാം പൊട്ടി തെറിച്ചു പോകും: സന്തോഷ് പണ്ഡിറ്റ്

തട്ടിപ്പ് കൈയ്യോടെ പിടിച്ചാൽ ഉടനെ ജാതി, മതം , അവർണൻ കാർഡ് ഇറക്കി മറ്റുള്ളവരുടെ സപ്പോർട്ട് കിട്ടുവാൻ നോക്കുന്ന ജീവനക്കാരുടെ രീതി ശരിയല്ലെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് ഒരാൾ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിവ് സഹിതം പറയാം. അല്ലാതെ അയാൾ വിശ്വസിക്കുന്ന മതം, സവർണൻ, രാഷ്‌ട്രീയം എന്നിവ വെച്ച് അയാൾക്ക്‌ എതിരെ ഗെയിം കളിക്കുന്നത് ശരിയല്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു .
നമ്മളുടെ ജീവനക്കാർ, അല്ലെങ്കിൽ മാനേജർ, വിശ്വസ്ഥർ പല രീതിയിലും (സാമ്പത്തികം etc) പറ്റിക്കുകയും, പിന്നീട് പിടിക്കപെടുമ്പോൾ ഉടനെ “അയ്യോ എന്നെ തല്ലി, തട്ടിക്കൊണ്ടു പോയി, ഭീഷിണിപ്പെടുത്തി ” എന്നൊക്കെ പറഞ്ഞു പരാതിപെടുകയും ചാനലിന്റെ മുന്നിലിരുന്നു നമ്മുക്ക് ഇത്ര കാലം നല്ല ജോലി തന്നു, നമ്മുക്ക് അന്നം തന്ന കൈക്കു തന്നെ കൊത്തുന്ന നിരവധി വാർത്തകൾ വരുന്നുണ്ടല്ലോ. ..

പലപ്പോഴും ചില ജീവനക്കാർക് തട്ടിപ്പ് കൈയ്യാലേ പിടിച്ചാൽ ഉടനെ ജാതി, മതം , അവർണൻ കാർഡ് ഇറക്കി മറ്റുള്ളവരുടെ സപ്പോർട്ട് കിട്ടുവാൻ നോക്കും. . ചിലർ രാഷ്‌ട്രീയം പറഞ്ഞും ഇരവാദം മുഴക്കും. ഒരാൾ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിവ് സഹിതം പറയാം. ., അല്ലാതെ അയാൾ വിശ്വസിക്കുന്ന മതം, സവർണൻ, രാഷ്‌ട്രീയം എന്നിവ വെച്ച് അയാൾക്ക്‌ എതിരെ ഗെയിം കളിക്കുന്നത് ശരിയല്ല. .

ഒരു തെറ്റും ചെയ്യാത്ത നല്ല ആളുകളെ
(നമ്മുക്ക് ജോലി തന്ന മനുഷ്യരെ ) നമ്മുടെ സ്വാർത്ഥതക്കു വേണ്ടി പറ്റിച്ചും, അവരെ പൊതു സമൂഹത്തിന്റെ മുന്നിൽ നാണം കെടുത്തുമ്പോഴും ഓരോരുത്തരും ഒരു കാര്യം ചിന്തിക്കുക. . നിങ്ങൾ പാപം ചെയ്യുകയാണ്. ഭാവിയിൽ കുറേ പേർക്ക് കിട്ടേണ്ട ജോലി ഇല്ലാതാക്കുകയാണ്. ഇങ്ങനെ തട്ടിയെടുത്ത പണമെല്ലാം പൊട്ടി തെറിച്ചു പോകും. .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!