Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

‘സർക്കാർ ജോലി, ഗൾഫിൽ 2 ലക്ഷം ശമ്പളം എന്നൊക്കെ നോക്കുന്നത് തെറ്റല്ല, പക്ഷേ പയ്യന്റെ സ്വഭാവം കൂടി നോക്കണം’: സന്തോഷ് പണ്ഡിറ്റ്

​ഗാർഹിക പീഡനത്തുടർന്നുള്ള ആത്മഹത്യകളും പെരുകുന്ന സാഹചര്യത്തിൽ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. ദാമ്പത്യ ബന്ധത്തിനിടയില്‍ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ വിദ്യാഭ്യാസവും, ജോലിയും ഉള്ള യുവതികൾ എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സന്തോഷ് ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ

നമ്മുടെ സഹോദരിമാർ എത്രയോ പേരാണ് ജീവിച്ചു തുടങ്ങും മുൻപ് ക്രൂരമായി കൊല ചെയ്യപെടുന്നത്(ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു എന്നും പറയും). ദാമ്പത്യ ബന്ധത്തിനിടയില്‍ പല പല പ്രശ്നങ്ങൾ ഉണ്ടാവും. അത് സ്വഭാവികം. പക്ഷെ, നല്ല വിദ്യാഭ്യാസവും, ജോലിയും വരെയുള്ള ചില യുവതികൾ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്? പല യുവതികളും, ഭർത്താവിനോടുള്ള ദേഷ്യത്തിൽ മക്കളെ കൂടി കൊല്ലുന്നു. എന്തിന്? ആ പാവം കുട്ടികൾ ചെയ്ത തെറ്റെന്ത്? വിവാഹ സമയം, പെൺ മക്കൾക്ക്‌ കുറെ സ്വർണം, കാർ വാങ്ങിച്ചു കൊടുക്കുന്നതിനു പകരം മകൾക്കു അവളുടെ പേരിൽ ഒരു വീട് വെച്ച് കൊടുത്തൂടെ? അതല്ലേ കുറച്ചു കൂടി നല്ലത്?

ഭർത്താവ് അത്രയ്ക്ക് ക്രൂരനും, സംശയ രോഗിയും, മദ്യം, കഞ്ചാവിനു അടിമയെങ്കിൽ അന്തസ്സോടെ ഡിവോഴ്സ് ചെയ്ത് മാന്യമായി വല്ല ജോലിയും ചെയ്ത് ജീവിക്കുക. നല്ല ഒരാളെ ഭാവിയിൽ കണ്ടെത്തിയാൽ വീണ്ടും കല്യാണം കഴിക്കുക.

മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? ഇനി നാട്ടുകാർ എന്ത് പറയും എന്നാലോചിച്ചു സ്വന്തം ജീവൻ കളയേണ്ട. തകർന്ന ബന്ധങ്ങൾ വീണ്ടും വിളക്കി ചേർത്ത് വീണ്ടും ഭർത്താവിന്റെ കൂടെ പോയി മരണം ഇരന്നു വാങ്ങേണ്ട ആവശ്യമുണ്ടോ?
ഒരു വ്യക്തിക്ക് 5 തരം balance വേണം.. Physical balance, Mental balance, Educational balance, Financial balance, Spiritual balance… ഇപ്പോഴത്തെ ഭൂരിപക്ഷം കുട്ടികൾക്കും ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം എന്നീ balance ഓക്കേ ആണ്. പക്ഷെ എന്ത് പ്രശ്നങ്ങളെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള മന കരുത്തു, ആധ്യാത്മിക അറിവ് കുറവാണ്.. (Mental balance, spiritual balance). അതുകൊണ്ടാണ് നിസ്സാര കാര്യത്തിനും, വലിയ പ്രശ്നങ്ങൾ, വിവാഹം ഒഴിവായാൽ മറ്റുള്ളവർ നമ്മളെ കുറിച്ച് എന്ത് പറയും എന്നൊക്കെയുള്ള വേവലാതികൾ ഉണ്ടാകുന്നത്.. അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുമ്പോൾ പാവം മക്കളെയും കൊല്ലുന്നത്.വീഴുക എന്നത് തെറ്റല്ല, പക്ഷെ വീണിട്ടു എഴുന്നേൾക്കാതിരിക്കുക എന്നത് തെറ്റാണ്.

(വാൽ കഷ്ണം…പെൺകുട്ടികൾ വിവാഹത്തിന് ഒരുങ്ങുമ്പോൾ ചെക്കന് സർക്കാർ ജോലി വേണം, ഗൾഫിൽ 2 ലക്ഷം ശമ്പളമുള്ള ജോലി വേണം, സ്വത്തും മുതലും രണ്ട് നില വിട് വേണം, വലിയ കാർ etc നോക്കുന്നത് തെറ്റല്ല.. കൂടെ പയ്യന്റെ സ്വഭാവം കൂടി നോക്കിയാൽ കുറെ ആത്മഹത്യ/കൊലപാതകങ്ങൾ കുറക്കാം. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, ചെറിയ ജോലി ചെയ്യുന്ന ആയിര കണക്കിന് നല്ല സ്വഭാവമുള്ള പയ്യന്മാർക്ക് ഇവിടെ പെണ്ണ് കിട്ടാനില്ല).

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!