മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് പോകുമെന്ന തരത്തിലുള്ള വാർത്തകളുയർന്നിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ ഫ്രാഞ്ചൈസികള്‍ സഞ്ജുവിന് പിന്നാലെയുണ്ടെന്ന് വാര്‍ത്തകളിലുണ്ടായിരുന്നു. ഇതില്‍ ചെന്നൈയുമായി ധാരണയായെന്നുമായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് പകരമാണ് ചെന്നൈ സഞ്ജുവിലേക്ക് എത്തിയിരുന്നത്.
സഞ്ജുവിന്റെ കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നിര്‍ണായക തീരുമാനം എടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരുന്ന സീസണിലും സഞ്ജുവിനെ രാജസ്ഥാനൊപ്പം നിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനമെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജുവിനെയോ മറ്റ് പ്രധാന കളിക്കാരെയോ ഇപ്പോള്‍ കൈമാറാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചിട്ടില്ല. സഞ്ജു ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും നായകനായി തന്നെ തുടരുമെന്നും ടീം മാനേജ്‌മെന്റ് ഉറപ്പിച്ച് പറയുന്നു.
2025 സീസണിനിടെ സഞ്ജുവിന് പരിക്കേറ്റിരുന്നു. ടീം നിരാശപ്പെടുത്തിയതോടെയാണ് സഞ്ജു പോകുമെന്നുള്ള വാര്‍ത്തകള്‍ വന്നത്.
ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായേക്കും. ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചേക്കില്ല. അടുത്തിടെ ഇന്ത്യക്ക് വേണ്ടി ടി20 കളിച്ച താരങ്ങളെല്ലാം ടീമില്‍ ഉള്‍പ്പെട്ടേക്കും.