തന്റെ ബയോപ്പിക് സാധ്യതകളെക്കുറിച്ച് മനസ്സുതുറന്ന് സഞ്ജു സാംസണ്‍. മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിനുമായുള്ള അഭിമുഖത്തിലാണ് സഞ്ജു ഇതേക്കുറിച്ച് പറഞ്ഞത്. വിഴിഞ്ഞത്തില്‍ നിന്നുമുള്ള സഞ്ജുവിന്റെ കഥ സിനിമയാക്കുകയാണെങ്കില്‍ ആരാണ് നിങ്ങളെ അവതരിപ്പിക്കേണ്ടത്? എന്നായിരുന്നു അശ്വിന്റെ ചോദ്യം. അതിനൊപ്പം തന്നെ ആരായിരിക്കണം സിനിമയ്ക്ക് സംഗീതം ഒരുക്കേണ്ടത് എന്നും അശ്വിന്‍ ചോദിക്കുന്നുണ്ട്. സഞ്ജു ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും മുമ്പ് അശ്വിന്‍ രസകരമായൊരു നിബന്ധനയും മുന്നോട്ട് വെക്കുന്നുണ്ട്.
ഒരു ചെറിയ അപേക്ഷയുണ്ട്. ഞാന്‍ വലിയൊരു മോഹന്‍ലാല്‍ ഫാനാണ്. പക്ഷെ അവരുടെ ബോളിങ് കണ്ടതു കൊണ്ട് പറയുകയാണ്, അവര്‍ വേണ്ട” എന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ ബോളിങ് ചെയ്യാറില്ലല്ലോ അതുകൊണ്ട് അത്പ്ര ശ്‌നമില്ല എന്നായിരുന്നു അശ്വിന്റെ മറുപടി. തന്നെ അവതരിപ്പിക്കാന്‍ ഇപ്പോഴത്തെ ആരും മനസിലേക്ക് വരുന്നില്ലെന്നും അതിനാല്‍ പുതുമുഖങ്ങള്‍ ആരെങ്കിലും ആയിരിക്കണമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
സംഗീതം സുഷിന്‍ ശ്യാം ചെയ്യണം. അദ്ദേഹം സൂപ്പറായി ചെയ്യും. ആവശത്തിലൊക്കെ സൂപ്പറായിട്ടാണ് ചെയ്തിട്ടുള്ളതെന്നും സഞ്ജു പറയുന്നുണ്ട്.
തന്റെ പ്രിയപ്പെട്ട മലയാള നടന്മാര്‍ ബേസില്‍ ജോസഫും ടൊവിനോ തോമസുമാണെന്നും സഞ്ജു പറയുന്നുണ്ട്. സുഹൃത്തെന്ന നിലയില്‍ അവരുടെ അധ്വാനം താന്‍ അടുത്തു നിന്ന് കണ്ടിട്ടുള്ളയാളാണെന്നും സഞ്ജു പറയുന്നു. അതേസമയം താനൊരു കടുത്ത രജനികാന്ത് ആരാധകനാണെന്നും സഞ്ജു പറയുന്നുണ്ട്.