കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിനെ നയിക്കുന്നത് ‘സാംസൺ ബ്രദേഴ്സ്’. ചേട്ടൻ സലി സാംസൺ ക്യാപ്റ്റനായ ടീമിന്റെ വൈസ് ക്യാപ്റ്റൻ രാജ്യാന്തര താരമായ അനുജൻ സഞ്ജു സാംസണാണ്. വലംകൈ പേസറായ സലി കഴിഞ്ഞ സീസണിലും കൊച്ചി ടീമിന്റെ ഭാഗമായിരുന്നു.
സൂപ്പർ താരമായ സഞ്ജുവിനെയും ടീമിലേക്ക് എത്തിച്ചത് 26.8 ലക്ഷം രൂപയെന്ന ടൂര്‍ണമെന്റിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്ക്കാണ് . പിന്നാലെ 75,000 രൂപയ്ക്കു സാലിയെയും അവര്‍ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു. അടുത്ത മാസം 21നാണ് കെസിഎല്ലിനു തുടക്കമാവുന്നത്.
അതിൽ ഒരുവർഷം അണ്ടർ 19 ടീമിനെ നയിച്ചതു സഞ്ജുവായിരുന്നു. പക്ഷേ ചേട്ടന്റെ ക്യാപ്റ്റൻസിയിൽ അനുജൻ കളിക്കാനിറങ്ങുന്നത് ഇതാദ്യം.
അണ്ടർ 15 മുതൽ അണ്ടർ 25 വരെയുള്ള കേരള ടീമുകളിൽ കളിച്ചിട്ടുള്ള സലി അണ്ടർ 16 ദേശീയ സൗത്ത് സോൺ ടീമിലും ഇടം നേടിയിരുന്നു. ഏജീസ് ഓഫിസിൽ സീനിയർ ഓഡിറ്ററും ഏജീസ് ടീമിലെ മുഖ്യ ബോളറുമാണ്. പക്ഷെ അപ്രതീക്ഷിത വില്ലനായെത്തിയ പരിക്ക് അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു. ഇതേ തുടര്‍ന്നു നാലു വര്‍ഷത്തോളം സാലിക്കു ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കേണ്ടിയും വന്നു.