സ്വന്തം ആരോഗ്യസ്ഥിതിയെക്കുറിച്ച് നടന്‍ സൽമാൻ ഖാൻ നടത്തിയ വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകർ. ആരോടും പറയാതെ ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങളുമായി ഇത്രയും കാലമായി പോരാടുകയായിരുന്നുവെന്ന് സല്‍മാന്‍ പങ്കുവെച്ചു. ഒരു സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിലായിരുന്നു സൽമാന്റെ ഞെട്ടിക്കുന്ന പ്രതികരണം.
ഓരോ ദിവസവും വളരെ പ്രയാസമനുഭവിച്ച്ജോ ലി ചെയ്യുകയാണ്. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും വിവാഹിതനാവാത്തത് എന്ന ചോദ്യത്തിന് വിവാഹമോചനത്തിന് ശേഷം ഭാര്യ പകുതി പണം കൊണ്ടുപോയാൽ ഇനി ഒന്നിൽ നിന്ന് ആരംഭിക്കാൻ തനിക്കാവില്ലെന്നും താരം പറഞ്ഞു. ഇതിന് പിന്നാലെയാണ് തന്റെ രോഗങ്ങളെക്കുറിച്ച് സൽമാൻ പറയുന്നത്. രോഗത്തിനെതിരായ പോരാടുന്നതിനെക്കുറിച്ച് ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2011 ൽ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു.
‘ തനിക്ക് ബ്രെയിൻ അന്യൂറിസം, ട്രൈജമിനൽ ന്യൂറൽജിയ, എവി മാൽഫോർമേഷൻ എന്നിവയുണ്ടെന്നാണ് നടന്‍ വ്യക്തമാക്കിയത്. ട്രൈജമിനൽ ന്യൂറൽജിയയുമായി ബന്ധപ്പെട്ട് 2011 ല്‍ സല്‍മാന്‍ ഖാന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെ ഞെട്ടലിലാണ് സല്‍മാന്‍റെ ആരാധകരും.
അതേസമയം മുഖത്തിന്‍റെ ഒരു വശത്ത് വൈദ്യുതാഘാതം പോലുള്ള തീവ്രമായ വേദന ഉണ്ടാകുന്ന വിട്ടുമാറാത്ത അവസ്ഥയാണ് ട്രൈജമിനൽ ന്യൂറൽജിയ. മുഖത്ത് നിന്ന് തലച്ചോറിലേക്ക് സിഗ്നലുകൾ വഹിക്കുന്ന നാഡിയെയാണ് ഇത് ബാധിക്കുന്നത്. പല്ല് തേയ്ക്കുകയോ മേക്കപ്പ് ഇടുകയോ പോലുള്ള ലളിതമായ സന്ദര്‍ഭങ്ങളില്‍ പോലും വേദന ഉണ്ടാകാം.
മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച് തലച്ചോറിലെ രക്തക്കുഴലിൽ ഉണ്ടാകുന്ന വീക്കമാണ് ബ്രെയിൻ അന്യൂറിസം. ഈ വീക്കം പൊട്ടുകയോ മറ്റോ ചെയ്താല്‍ അത് തലച്ചോറിൽ രക്തസ്രാവത്തിന് കാരണമാകുന്നു, ഇതിനെ ഹെമറാജിക് സ്ട്രോക്ക് എന്ന് പറയുന്നു.