Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ചരിത്രമെഴുതി രോഹിത്; വിരാട്ടിന് ശേഷം ആ റെക്കോര്‍ഡ് സ്വന്തമാക്കി, ഇരട്ടനേട്ടത്തിന്റെ തിളക്കത്തില്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ചരിത്രം രചിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. അമ്പരപ്പിക്കുന്ന പ്രകടനമാണ് രോഹിത് കാഴ്ച്ചവെച്ചത്. 20 ഓവറില്‍ വമ്പന്‍ സ്‌കോര്‍ നേടണമെന്ന ലക്ഷ്യവുമായി ആണ് മുംബൈ എത്തിയത് ഇത് നിറവേറിയത് രോഹിത് ശര്‍മയുടെ ഇന്നിങ്സിലൂടെയാണ്. 228 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് രോഹിത് ശര്‍മയാണ്. 50 പന്തില്‍ 81 റണ്‍സാണ് താരം നേടിയത്. 9 ഫോറുകളും 4 സിക്‌സറുകളും പറത്തിയാണ് താരം സ്‌കോര്‍ നേടിയത്.

ഐപിഎല്ലില്‍ വിരാട് കോഹ്ലിയ്ക്ക് ശേഷം 7000 റണ്‍സ് നേടുന്ന താരമാണ് രോഹിത് ശര്‍മ. ഇതോടെ ഐപിഎല്ലില്‍ 7000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് അദ്ദേഹം.
5403 പന്തിലാണ് കോഹ്ലി 7000 റണ്‍സ് നേടിയത് എങ്കില്‍ 5,303 പന്തുകളിലാണ് രോഹിത് ഈ നേട്ടം കരസ്ഥമാക്കിയത്. 100 പന്ത് വ്യത്യാസമാണ് ഇരുവര്‍ക്കും ഇടയിലുള്ളത്.

മറ്റൊരു നേട്ടം കൂടി ഈ മത്സരത്തില്‍ രോഹിത് സ്വന്തമാക്കി. ഐപിഎല്ലില്‍ തന്റെ 300 സിക്സറുകള്‍ താരം സ്വന്തമാക്കി. ്ര

അതേസമയം ഐപിഎല്‍ 2025 എലിമിനേറ്റര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ 228 റണ്‍സ് സ്വന്തമാക്കി. 5 വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. 81 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറെര്‍. ഓപ്പണര്‍ റിക്കില്‍ട്ടണിന് പകരം മുംബൈ ക്യാമ്പിലെത്തിയ ജോണി ബെയര്‍‌സ്റ്റോയും കിടിലന്‍ ബാറ്റിങ് നടത്തി. എന്നാല്‍ അര്‍ധ സെഞ്ചുറിയുടെ അരികില്‍ എത്തി നില്‍ക്കെ ബെയര്‍‌സ്റ്റോ ഔട്ട് ആയി. 47 റണ്‍സാണ് താരം കരസ്ഥമാക്കിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!