Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഉയര്‍ച്ചയുടെയും താഴ്ച്ചയുടെയും സീസണ്‍, ഒരുപാട് കാര്യങ്ങള്‍ പഠിച്ചു: റിഷഭ് പന്ത്

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അവസാന മത്സരത്തിന് പിന്നാലെ പ്രതികരിച്ച് റിഷഭ് പന്ത്. ഇതൊരു ഉയര്‍ച്ചയുടെയും താഴ്ച്ചയുടെയും സീസണായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ പന്ത് കുറിച്ചത്. ‘ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഏറെ നന്ദി. ഉടന്‍ തന്നെ വീണ്ടും കാണാം.’ റിഷഭ് പന്ത് കുറിച്ചു.

റിഷഭ് പന്തിന് മികച്ച സീസണായിരുന്നില്ല കടന്നുപോയത്. 13 ഇന്നിങ്‌സുകളില്‍ നിന്നായി 269 റണ്‍സ് മാത്രമാണ് പന്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും മാത്രമാണ് സീസണില്‍ പന്തിന് നേട്ടമായുള്ളത്. ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്ത് മാത്രമാണ് ലഖ്‌നൗവിന് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. 14 മത്സരങ്ങളില്‍ ആറ് ജയവും എട്ട് തോല്‍വിയുമാണ് സീസണില്‍ ലഖ്‌നൗവിന് നേടാനായത്.

ഐപിഎല്‍ സീസണില്‍ ഇന്നലെ നടന്ന അവസാന മത്സരത്തിലും റിഷഭ് പന്തും സംഘവും പരാജയം നേരിട്ടു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ആറ് വിക്കറ്റിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരാജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടിയിരുന്നു. ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ സെഞ്ച്വറിയാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്. 61 പന്തില്‍ 11 ഫോറും എട്ട് സിക്‌സറും സഹിതം റിഷഭ് 118 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 37 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സറും സഹിതം 67 റണ്‍സെടുത്ത് മിച്ചല്‍ മാര്‍ഷ് പന്തിന് മികച്ച പിന്തുണ നല്‍കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!