വീടിനകത്തും പുറത്തും വളർത്താവുന്ന ചെടികളാണ് സ്നേക്ക് പ്ലാന്റ്. അധിക പരിചരണം ആവശ്യമില്ലാത്തതായ ഇവയ്ക്ക് കാഴ്ചയിലെ ഭംഗിക്ക് പുറമേ മറ്റുചില ഗുണങ്ങൾ കൂടിയുണ്ട്. അന്തരീക്ഷത്തിലെ പല വിഷാംശങ്ങളും വലിച്ചെടുക്കാൻ കഴിവുള്ളവയാണ് സ്നേക്ക് പ്ലാന്റുകൾ. അതിനാൽ ഇവ വീടിനുള്ളിൽ വളർത്തുന്നത് അകത്തളത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായകമാണ്. എന്നാൽ അടുക്കളയിലാണ് ഇവ ഏറ്റവും യോജിക്കുക എന്നാണ് വിദഗ്ധർ പറയുന്നത്. അതിന്റെ കാരണമെന്തെന്ന് നോക്കാം.
വായു ശുദ്ധീകരിക്കാൻ
അടുക്കളയിലെ കുക്ക് വെയറുകളിലെയും ക്ലീനിംഗ് സാധനങ്ങളിലെയും രാസവസ്തുക്കൾ , ഫോർമാൽഡിഹൈഡ്, സൈലിൻ, ബെൻസിൻ എന്നിവ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.
രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നു
സ്നേക്പ്ലാന്റ് രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നു. ചെടിയുടെ ഈ പ്രത്യേകത 24 മണിക്കൂറും അടുക്കളയെ ഫ്രഷ് ആയി നിലനിർത്തുന്നു.
സാധാരണ അടുക്കളകളിലെ അന്തരീക്ഷം ഈർപ്പം നിറഞ്ഞതും ചൂടുള്ളതുമാണ്. ഈ കാലാവസ്ഥയാണ് സ്നേക് പ്ലാന്റിന് ഏറ്റവും അനുയോജ്യമായത്. അത്തരം സാഹചര്യങ്ങളിൽ അത് നന്നായി വളരുന്നു.
പ്രാണികളെ തുരത്തുന്നതിനുള്ള ഒരു പ്രത്യേക കഴിവ് ഈ ചെടികൾക്കുണ്ട്. ഇവയിലെ ഒരു രാസവസ്തു കൊതുക്, പാറ്റകൾ, ഈച്ചകൾ എന്നിവയെ തുരത്തുന്നു.
മനോഹരമാണ് സ്നേക്ക് പ്ലാന്റ്. വാളിന്റെ ആകൃതിയിലുള്ള മഞ്ഞ ബോര്‍ഡറോടുകൂടിയ ചെടികള്‍ ഇന്റീരിയറിന് വല്ലാത്ത സൗന്ദര്യം നല്‍കും. ബെഡ്റൂമാകട്ടെ, ബാല്ക്കണിയാകട്ടെ, എവിടെയാണെങ്കിലും മനോഹരമായ കാഴ്ച്ചയാണ് ഈ ചെടികൾ. അടുക്കളയ്ക്ക് ഒരു പ്രത്യേക ഭംഗിയും വൃത്തിയും ഈ ചെടികൾ നൽകുന്നു.
ഇതിനെല്ലാം പുറമേ ചര്‍മത്തിലുണ്ടാകുന്ന മുറിവുകള്‍ ഉണക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും രക്തസമ്മര്‍ദം ശരിയായ രീതിയില്‍ നിലനിര്‍ത്തുന്നതിനും പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഇത് ഉപയോഗിച്ച് വരുന്നതാണ് പറയപ്പെടുന്നത്. ചെറിയില്‍ നിന്നുള്ള നീര് മുറിവുണക്കാന്‍ സഹായിക്കുമത്രേ.