Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

പഞ്ചാബിനെ തൂക്കിയെറിഞ്ഞു; ഒന്‍പത് വര്‍ഷത്തിനുശേഷം ഫൈനലിലേക്ക് ആര്‍സിബിയുടെ മാസ് എന്‍ട്രി

മൊഹാലി പഞ്ചാബ് കിങ്‌സിനെ പഞ്ചറാക്കി് ഐപിഎലിലെ നാലാം ഫൈനലിലേക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മാസ് എന്‍ട്രി. ഒന്നാം ക്വാളിഫയറില്‍ എട്ട് വിക്കറ്റ് വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം പത്തോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു. തോറ്റെങ്കിലും ഫൈനല്‍ യോഗ്യത ഉറപ്പാക്കാന്‍ പഞ്ചാബിന് ഒരു അവസരം കൂടി ലഭിക്കും. വെള്ളിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തിലെ വിജയികളിലെ രണ്ടാം ക്വാളിഫയറില്‍ തോല്‍പിച്ചാല്‍ പഞ്ചാബിന് ഫൈനലിലേക്ക് കടക്കാം.

നാലാം തവണയാണ് ആര്‍സിബി ഐപിഎല്‍ ഫൈനലില്‍ കടക്കുന്നത്. ഒരുതവണ പോലും കീരിടനേട്ടത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. . 7 പന്തുകള്‍ നേരിട്ട ഫില്‍ സാള്‍ട്ട് 56 റണ്‍സെടുത്തു പുറത്താകാതെനിന്നു. വിരാട് കോഹ്ലി (12 പന്തില്‍ 12), മയങ്ക് അഗര്‍വാള്‍ (13 പന്തില്‍ 19), രജത് പടിദാര്‍ (എട്ടു പന്തില്‍ 15) എന്നിങ്ങനെയാണു മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍..

ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ തന്നെ ആര്‍സിബി തകര്‍ത്തിരുന്നു.മത്സരത്തില്‍ ബംഗളൂരു ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ പഞ്ചാബ് പ്രതിരോധത്തിലായി. ജോഷ് ഹെയ്സല്‍വുഡും സുയാഷ് ശര്‍മയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. യാഷ് ദയാല്‍ രണ്ടു വിക്കറ്റുകളും ഭുവനേശ്വര്‍ കുമാറും റൊമാരിയോ ഷെഫേര്‍ഡും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!