ഒറ്റയ്ക്ക് താമസിക്കുന്നവരും ജോലിക്ക് പോകുന്നവരും സമയമില്ലാത്തതിനാൽ വളരെ പെട്ടെന്ന് തയ്യാറാക്കിക്കഴിക്കാവുന്ന ഒരു ലഘുഭക്ഷണമാണ് റാമെൻ നൂഡിൽസ്. എന്നാൽ ഇപ്പോൾ റാമെൻ ന്യൂഡിൽസിനെക്കുറിച്ചുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ന്യൂഡിൽസിന്റെ പാക്കറ്റിന് പുറത്ത് കാൻസർ , പ്രത്യുൽപാദന പ്രശ്നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നതാണ് ഇത്.
‘omggotworms’ എന്നയാളാണ് ഇൻസ്റ്റാഗ്രാമിൽ ഈ ന്യൂഡിൽസിന്റെ കവറിലെ വാചകം പങ്കുവെച്ചിരിക്കുന്നത്.
ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി, ഇത്അ വരെ ഞെട്ടിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. ചില ഉപയോക്താക്കൾ വീഡിയോയെ കണ്ണുതുറപ്പിക്കുന്ന ഒന്നായി വിശേഷിപ്പിച്ചപ്പോൾ, മറ്റുള്ളവർ പറഞ്ഞത് നൂഡിൽസും സമാനമായ സംസ്കരിച്ച ഭക്ഷണങ്ങളും മൂലമുണ്ടാകുന്ന ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നാണ് പ്രതികരിച്ചത്.
പലപ്പോഴും ഇതിന്റെ പാക്കേജിംഗ് തന്നെ വിഷാംശമുള്ളതാണ്. ഹീറ്റ്-പ്രിന്റഡ് റാപ്പറുകൾ പുറന്തള്ളുന്ന രാസവസ്തുക്കൾ സുരക്ഷിതമായി നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ എക്സ്പോഷർ അളവിനേക്കാൾ ഉയർന്ന തലത്തിലാണ്. ഇത് മൂലം തന്നെ കാൻസർ മുന്നറിയിപ്പ് കവറിൽ കൊടുക്കേണ്ടതാണ്.
“എരിവുള്ള ഭക്ഷണം പതിവായി കഴിക്കുന്നത് കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഓരോ 4 മാസത്തിലും ആവൃത്തി കുറയ്ക്കുന്നത് അപകടസാധ്യത കുറയ്ക്കുന്നതിനുള്ള സ്വീകാര്യമായ മാർഗമാണ്,” മറ്റൊരാൾ പറഞ്ഞു.
“എന്തുകൊണ്ടാണ് ഇവ പരസ്യമായി വിൽക്കുന്നത്? എന്തുകൊണ്ടാണ് ഈ മുന്നറിയിപ്പ് വളരെ ചെറുതായി എഴുതിയിരിക്കുന്നത്,” ഒരു ഉപയോക്താവ് ചോദിക്കുന്നു.