Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

അമേരിക്കയില്‍ നിന്ന് വന്‍തോതില്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍; ഇന്ത്യന്‍ കമ്പനികളിലും നോട്ടം

ദോഹ: ലോകത്തെ മുന്‍നിര വിമാന കമ്പനികളില്‍ ഒന്നാണ് ഖത്തര്‍ എയര്‍വേയ്സ്. വര്‍ഷം തോറും ലാഭക്കണക്കില്‍ മുന്നേറുകയാണ് ഈ കമ്പനി. ഇപ്പോഴിതാ വന്‍തോതില്‍ വിമാനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഖത്തര്‍ എയര്‍വേയ്സ് തീരുമാനമെടുത്തിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൂടെ മറ്റൊരു പദ്ധതി കൂടി വിജയകരമായി നടപ്പാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ സന്ദര്‍ശിച്ച വേളയില്‍ പുതിയ വിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. മൊത്തം 210 വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്സ് വാങ്ങുന്നത്. ബോയിങിന്റെ 777എക്സ്, 787 ഇനത്തില്‍പ്പെട്ട 160 വിമാനങ്ങളും 50 ജെറ്റ്ലൈനേഴ്സ് വിമാനങ്ങളുമാണ് വാങ്ങുന്നത്.

9600 കോടി ഡോളറിന്റെ ഇടപാടാണ് ഇതുവഴി ഖത്തറും അമേരിക്കയും നടത്തുക. ആകാശം ഭരിക്കാന്‍ ഖത്തര്‍ നിലവില്‍ 150 ബോയിങ് വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേയ്സിനുണ്ട്. അതിന് പുറമെയാണ് പുതിയത് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയില്‍ കൂടുതല്‍ ബോയിങ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് ഖത്തര്‍ എയര്‍വേയ്സ് ആയി മാറും.

ഖത്തറിന്റെ പുതിയ ഓര്‍ഡര്‍ ലഭിക്കുന്നതോടെ അമേരിക്കയില്‍ നാല് ലക്ഷം പേര്‍ക്ക് ജോലി അവസരം ഒരുങ്ങുമെന്നാണ് പ്രവചനങ്ങള്‍. മറ്റു പ്രധാന വിമാന കമ്പനികളുടെ ഓഹരികള്‍ വാങ്ങി ലാഭം കൊയ്യാനും ഖത്തര്‍ എയര്‍വേയ്സ് പദ്ധതി തയ്യാറാക്കിയിരുന്നു. വിര്‍ജിന്‍ ഓസ്ട്രേലിയയുടെ 25 ശതമാനം ഓഹരി, ദക്ഷിണാഫ്രിക്കയുടെ എയര്‍ലിങ്കിന്റെ 25 ശതമാനം ഓഹരികള്‍ എന്നിവ കഴിഞ്ഞ വര്‍ഷം മാത്രം ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കി. ഇന്ത്യയിലെ ചില വിമാന കമ്പനികളുടെ ഓഹരികളും ഖത്തര്‍ എയര്‍വേയ്സിന് നോട്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!