മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് മേല്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍. പണവുമായി ചിലര്‍ എത്തുന്നുണ്ട്. പണമില്ലാത്തത് കൊണ്ട് മത്സരിക്കാതിരിക്കേണ്ട എന്നാണ് അവര്‍ പറയുന്നത്. അവരുടെ നിര്‍ദേശം ചര്‍ച്ചചെയ്യുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെ മത്സരിക്കാന്‍ പണമില്ലെന്നും യുഡിഎഫിലേക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന നിലയില്‍ അന്‍വറിന്റെ പ്രതികരണം.
താന്‍ മത്സരിക്കുന്ന കാര്യം രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്ന് അന്‍വര്‍ പറഞ്ഞു. മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം ഉണ്ടെന്നും ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അന്‍വര്‍ പറഞ്ഞു. വിഡി സതീശന് നേതൃത്വം നല്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്നാണ് അന്‍വര്‍ രാവിലെ പറഞ്ഞത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കയ്യില്‍ പണമില്ല. താന്‍ സാമ്പത്തികമായി തകര്‍ന്നത് ജനങ്ങള്‍ക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ വിമര്‍ശിച്ച അന്‍വര്‍, പിണറായി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്ത് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവാണ് തന്റെ യുഡിഎഫ് പ്രവേശനത്തിന് വിഘാതമായി നില്‍ക്കുന്നതെന്നും അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സതീശന് പിന്നില്‍ ഒരു ലോബിയുണ്ടെന്നും അന്‍വര്‍ ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ തുടര്‍ന്നും ശബ്ദമുയര്‍ത്തും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പിണറായിയുടെ വക്താവ് എന്നും വിമര്‍ശിച്ചിരുന്നു. അസോസിയേറ്റഡ് ഘടകകക്ഷിയാക്കാം എന്ന യുഡിഎഫ് നിലപാടില്‍ തിരക്കിട്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് അന്‍വര്‍ നയം പ്രഖ്യാപിച്ചത്.