Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല; നിലമ്പൂരില്‍ മത്സരിക്കാന്‍ താത്പര്യമുണ്ട് പക്ഷേ പണമില്ല, തുറന്നുപറഞ്ഞ് അന്‍വര്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി വി അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ അതിനുള്ള പണമില്ലെന്നും അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കയ്യില്‍ പണമില്ല. . വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ വ്യക്തമായി പ്രവര്‍ത്തിക്കുന്നു. അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചത്. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അന്‍വര്‍ പ്രതികരിച്ചു.

എന്നെ സ്വീകരിക്കേണ്ട ചില വ്യക്തികള്‍ അതിന് തയ്യാറായിട്ടില്ല. അന്‍വറിനെ തോല്‍പ്പിക്കാനാണ് അവരുടെ നീക്കം. ഞാന്‍ ഇറങ്ങി വന്നത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടി, വേറെ ആര്‍ക്കും വേണ്ടി അല്ല സോഷ്യലിസവും മതേതരത്വവുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. പക്ഷെ സിപിഐഎം പിന്നീട് വര്‍ഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാര്‍ട്ടി കൈവിട്ടു. ഇനിയും സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫുമായി സഹകരിക്കണമെന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണ്. ഇന്നും കുഞ്ഞാലിക്കുട്ടിയാണ് ഇടപെടുന്നത്. സതീശനെ നേരത്തെ കണ്ടപ്പോള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കാം എന്ന് പറഞ്ഞു. ഇതുവരെ ഒന്നും പ്രഖ്യാപിച്ചില്ല. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും അന്‍വര്‍ പറഞ്ഞു. താന്‍ പിന്തുണച്ചിട്ടും ഷൗക്കത്ത് തൊറ്റാല്‍ എന്ത് ചെയ്യും. അതുകൊണ്ടാണ് എതിര്‍ത്തതെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!