Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

മാന്യമായ തീരുമാനം പ്രതീക്ഷിക്കുന്നു; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടി പിവി അന്‍വര്‍; ‘ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ പറഞ്ഞ് യുഡിഎഫ് നേതാക്കള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രഖ്യാപനം നീട്ടി പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പിവി അന്‍വര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇനി യുഡിഎഫ് തീരുമാനത്തിനായി ഒരു പകല്‍ കൂടി കാത്തിരിക്കുമെന്നും മാന്യമായ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. പ്രഖ്യാപനം നടത്താന്‍ ഇന്ന് രാവിലെ ഒമ്പതിന് വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം തല്‍ക്കാലത്തേക്ക് നീട്ടിയതായി പിവി അന്‍വര്‍ അറിയിച്ചത്.

യുഡിഎഫിലെ ഉന്നത നേതാക്കള്‍ വിളിച്ച് ഒരു പകല്‍ കൂടി വെയിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സമൂഹത്തിലെ പ്രധാനപ്പെട്ട സാമുദായിക നേതാക്കളും യുഡിഎഫിന്റെ ഉത്തരവാദിത്വപെട്ട നേതാക്കളും ചില സാമൂഹിക നേതാക്കളും വിളിച്ചിരുന്നു. അവരെല്ലാം ഒരു പകല്‍ കൂടി നിങ്ങള്‍ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ എന്തിനാണോ ഇപ്പോ വാര്‍ത്താസമ്മേളനം വിളിച്ചത് അക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു. ഇത്രയധികം ആളുകള്‍ കാത്തിരിക്കണമെന്ന് പറയുമ്പോള്‍ അത് മുഖവിലക്കെടുക്കാതിരിക്കാന്‍ കഴിയില്ല. അവര്‍ പറഞ്ഞ കാര്യം മുഖവിലക്കെടുത്തുകൊണ്ട് പറയാന്‍ വിചാരിച്ച കാര്യങ്ങള്‍ തല്‍ക്കാലം മാറ്റിവെക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗം ഇന്ന് രാവിലെ 11ന് ചേരുന്നുണ്ടെന്നും വിഷയം ചര്‍ച്ച ചെയ്യുമെന്നും പിവി അന്‍വര്‍ പറഞ്ഞു.

യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പിവി അന്‍വര്‍ അയയുകയാണെന്നാണ് ഇന്നത്തെ വാര്‍ത്താസമ്മേളനം സൂചിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനെതിരായ പരാമര്‍ശവും അന്‍വര്‍ മായപ്പെടുത്തിയേക്കും. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച തുടരുകയാണ് അന്‍വര്‍. പലതരത്തില്‍ മധ്യസ്ഥ ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!