നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കും എന്ന് ഭയന്ന് യുഡിഎഫിൽ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തെന്ന ആരോപണവുമായി സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന 10000 ത്തോളം വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് വിജയിക്കും എന്ന് ഭയന്ന് യു ഡി എഫിൽ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ട് എന്നുള്ള കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
നാളെ 8 മണി മുതൽ വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് ഫങ്ങളായിരിക്കും.ആ സമയത്ത് ഉണ്ടാവുന്ന റിസൾട്ടിൽ ആരും നിരാശരാകരുതെന്നും വെല്ലുവിളികളെ മറികടന്ന് വിജയിക്കും എന്നതാണ് ഇന്ന് നടത്തിയ ഫീല്ഡ് സ്റ്റഡിയിൽ നിന്നും മനസ്സിലാക്കാനായതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അൻവർ പറഞ്ഞു.
കുറിപ്പ് ഇങ്ങനെ
വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് എണ്ണിയ ഫങ്ങളായിരിക്കും.ആ സമയത്ത് ഉണ്ടാവുന്ന റിസൾട്ടിൽ ആരും നിരാശരാകരുത്.
നമുക്ക് ലഭിക്കേണ്ടിയിരുന്ന 10000 ത്തോളം വോട്ടുകൾ ആര്യാടൻ ഷൗകത്ത് വിജയിക്കും എന്ന് ഭയന്ന് യു ഡി എഫിൽ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ട് എന്നുള്ള കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
എങ്കിലും അതിനെയും മറികടന്ന് നമ്മൾ വിജയിക്കും എന്നതാണ് ഇന്ന് നടത്തിയ ഫീല്ഡ് സ്റ്റഡിയിൽ നിന്നും മനസ്സിലാക്കാനായത്.
ഇന്ന് 9 മണിക്ക് മാധ്യമങ്ങളെ കാണുന്നു.