കേരളത്തെ ഞെട്ടിച്ച് രണ്ടു ചോരക്കുഞ്ഞുങ്ങളുടെ കൊല. പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവാവാണ് കൊലപാതക വിവരം പൊലീസിനോട് അറിയിച്ചത്. ഈ യുവാവിന്റെ കാമുകി പ്രസവിച്ച രണ്ടു കുട്ടികളാണ് കൊല്ലപ്പെട്ടത്. നവജാത ശിശുക്കളെ കൊന്ന് മറവു ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. ആദ്യ കുട്ടിയെ മൂന്ന് വര്‍ഷം മുമ്പാണ് കൊന്നത്. ഒരു കുട്ടിയെ പിന്നീട്.
പുലര്‍ച്ചെ പോലീസ് സ്‌റ്റേഷനിലെത്തിയ യുവാവ് കൊല വിവരം അറിയിക്കുകയായിരുന്നു. തന്റെ കൈയ്യിലുള്ളത് രണ്ടു കൂട്ടികളുടെ അസ്ഥി കൂടമാണെന്നും ഇവരെ കൊന്നതാണെന്നും ഇയാൾ പറയുന്നു. കുഞ്ഞങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയെന്നാണ് നിഗമനം. കുട്ടികളെ കൊന്ന അസ്ഥി കൂടം പുറത്തെടുത്തത് ദോഷമുണ്ടാകാതിരിക്കാന്‍ പരിഹാര ക്രിയകള്‍ ചെയ്യാനാണെന്നും പറയുന്നു. യുവതിയ്ക്ക് 22 വയസ്സാണ് പ്രായം. യുവാവിന് 25ഉം. ഇവര്‍ക്കിടയില്‍ അവിഹിത ബന്ധമുണ്ടായിരുന്നു. തൃശൂര്‍ റൂറല്‍ പോലീസ് അന്വേഷണം ഏകോപിപ്പിക്കുന്നുണ്ട്.
ആദ്യത്തെ കുട്ടി മരിച്ചുവെന്ന് തന്നെ കാമുകി അറിയിച്ചുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ദോഷം തീര്‍ക്കാനായി അസ്ഥി കൂടം യുവാവിനെ ഏല്‍പ്പിക്കുകയായിരുന്നു. തന്നേയും വകവരുത്തുമെന്ന ഭയത്തില്‍ ഇയാള്‍ പോലീസിനെ എല്ലാം അറിയിക്കുകയായിരുന്നു. ആദ്യ കുട്ടിയെ കുഴിച്ചു മൂടിയത് യുവതിയുടെ വീട്ടിലാണെന്നും സൂചനയുണ്ട്. രണ്ടാമത്തേത് പൊതുവിടത്തിലും. മദ്യപിച്ച് ലക്കു കെട്ട് യുവാവ് പറഞ്ഞതില്‍ വസ്തുതയുണ്ടെന്ന് പോലീസ് മനസ്സിലാക്കുന്നുണ്ട്.
യുവതിയേയും യുവാവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ട് കുട്ടികളുടെ അസ്ഥികളുമായി ആമ്പല്ലൂര്‍ സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ 26കാരനായ യുവാവിനെയും വെള്ളിക്കുളങ്ങര സ്വദേശിയായ 21കാരിയെയയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇരുവര്‍ക്കും രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്.