Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

മുംബൈയോട് ജാവോ പറഞ്ഞ് പഞ്ചാബ്! ഇനി തീപാറും ഫൈനല്‍ പോരാട്ടം, ബാംഗ്ലൂര്‍ വേഴ്‌സസ് പഞ്ചാബ്

അഹമ്മദാബാദ്: ഐപിഎഎല്ലിലെ രണ്ടാം ക്വാളിഫയറില് മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ് ഫൈനലില് അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് മുംബൈയെ പരാജയപ്പെടുത്തിയത്. മുംബൈ ഉയര്ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ഒരോവര്‍ ശേഷിക്കെ പഞ്ചാബ് മറികടന്നു.

ശ്രേയസ് 41 പന്തില്‍ 87 റണ്‍സ് നേടി. നേഹല്‍ വദ്‌ഹേര 48 റണ്‍സും ജോഷ് ഇംഗ്ലിസ് 38 റണ്‍സും പ്രിയന്‍ഷ് ആര്യ 20 റണ്‍സും നേടി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങ് ഇറങ്ങിയ മുംബൈ 20 ഓവറില്‍ 203 റണ്‍സാണ് നേടിയത്. മുംബൈയ്ക്കായി തിലക് വര്‍മയും സൂര്യകുമാര്‍ യാദവും 44 റണ്‍സ് വീതം നേടി. ജോണി ബെയര്‍‌സ്റ്റോ 38 റണ്‍സും നമാന്‍ ദിര്‍ 37 റണ്‍സും നേടി. ഒന്നാം ക്വാളിഫയര്‍ ജയിച്ചെത്തിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാകും ഫൈനലില്‍ പഞ്ചാബിന്റെ എതിരാളികള്‍.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!