ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണം പരാജയം. പിസ്എല്‍വിസി-16 ന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഇഒഎസ്-09 നെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു.
വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാം ഘട്ടത്തിലായിരുന്നു ദൗത്യം അപ്രതീക്ഷിത പ്രശ്നങ്ങള്‍ നേരിട്ടത്. അത്യപൂര്‍വമാണ് പിഎസ്എല്‍വി പരാജയപ്പെടുന്നത്. വിശകലനം ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09 (റിസാറ്റ്-1ബി). ദൗത്യം വിജയിച്ചിരുന്നെങ്കില്‍ കൃഷി, വനം, ദുരന്തനിവാരണം, നഗര ആസൂത്രണം, ദേശ സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ നിര്‍ണ്ണായകമായേനെ.