Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

വിസ്മയ നേട്ടം, ഇന്ത്യ നിങ്ങളില്‍ അഭിമാനിക്കുന്നു; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി നേടിയ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദോഹയില്‍ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. 90.23 ദൂരമെറിഞ്ഞ് നീരജ് സ്വന്തം റെക്കോര്‍ഡ് തിരുത്തിയിരുന്നു. മൂന്നാം ശ്രമത്തിലാണ് നീരജ് ഈ വ്യക്തിഗത റെക്കോര്‍ഡ് തിരുത്തിയത്.

താരത്തിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നു. അവസാന ശ്രമത്തില്‍ 91.06 മീറ്റര്‍ ദൂരം താണ്ടി ജൂലിയന്‍ വെബ്ബര്‍ ഒന്നാമത് എത്തുകയായിരുന്നു. കരിയറില്‍ ആദ്യമായി 90 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ചരിത്രമെഴുതിയത്. ആദ്യ അവസരത്തില്‍ 88.4 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച നീരജ് മൂന്നാം ശ്രമത്തിലാണ് 90.23 മീറ്റര്‍ എന്ന ദൂരം പിന്നിട്ടത്.

ഇതിന് പിന്നാലെയാണ് മോദി ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നത്. എക്സിലിട്ട കുറിപ്പില്‍ മോദി പറഞ്ഞതിങ്ങനെ… ”വിസ്മയിപ്പിക്കുന്ന നേട്ടം. ദോഹ ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ പിന്നിട്ട് വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമാണിത്. ഇന്ത്യ നിങ്ങളില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.” മോദി കുറിച്ചിട്ടു.

രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിന്റെ നിലവിലെ ചാംപ്യന്‍ യാക്കൂബ് വാഡ്ലെജ്, ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ എന്നിവര്‍ ഉള്‍പ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയില്‍ മത്സരിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!