ബാഹുബലി താരമായ പ്രഭാസിന്‍റെ ‘ദി രാജാ സാബി’ ന്‍റെ ടീസർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിൽ നടന്നത്. എന്നാൽ, ഈ ചടങ്ങിനിടയിൽ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ശ്രീനിവാസ് കുമാർ നായിഡു നടത്തിയ ഒരു വെളിപ്പെടുത്തല്‍ തെലുങ്ക് സിനിമാ ലോകത്ത് വന്‍ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്
തെലുങ്ക്ഒ സിനിമാരംഗത്തെ ഒരു പ്രമുഖ തെലുങ്ക് നിർമ്മാതാവ് ‘ദി രാജാ സാബ്’നെതിരെ മനഃപൂർവ്വം നെഗറ്റീവ് ക്യാമ്പയിൻ നടത്താൻ ശ്രമിച്ചുവെന്നാണ് എസ്.കെ.എൻ എന്ന് തെലുങ്ക് സിനിമ ലോകം വിളിക്കുന്ന ശ്രീനിവാസ് കുമാർ നായിഡു ആരോപിച്ചത്.
ഷൂട്ടിംഗ് തുടങ്ങിയപ്പോൾ മുതല്‍ ഒരു പ്രമുഖ തെലുങ്ക് നിർമ്മാതാവ് ഈ ചിത്രത്തിനെതിരെ നെഗറ്റീവ് ക്യാമ്പയിൻ ആരംഭിച്ചു” എസ്.കെ.എൻ ആരോപിച്ചു. ഇപ്പോൾ ചിത്രം വിജയകരമായി റിലീസിന് ഒരുങ്ങുന്നു എന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ആരാണ് പ്രഭാസ് ചിത്രത്തെ നശിപ്പിക്കാനിറങ്ങിയിരിക്കുന്ന ആ നിർമാതാവെന്ന് തിരയുകയാണ് ആരാധകർ.
‘ദി രാജാ സാബ്’ എന്ന ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ ഏറെ വാര്‍ത്ത പ്രധാന്യം നേടിയ സിനിമയാണ്.
പ്രഭാസ് ഒരു കോമഡിക്ക് പ്രധാന്യമുള്ള ചിത്രത്തില്‍ എത്തുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.മാരുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, പ്രണയവും ആക്ഷനും ചേർന്ന ഒരു വമ്പൻ എന്റർടെയ്നർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.