Saturday, August 9, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

‘അവന്‍ ജയില്‍ ചാടുമെന്ന് പലപ്പോഴും തോന്നിയിരുന്നു; ലൈംഗിക ബന്ധം നടക്കാത്തതിന്റെ പക അവന്‍ തീര്‍ക്കാം; ഇടയ്ക്കിടെ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിക്കണം, മദ്യവും ഇറച്ചിയും കഴിക്കണം; നിങ്ങളിതൊക്കെ എനിക്ക് തരുമോയെന്നാണ് ഞങ്ങളോട് ചോദിച്ചത്’; വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോ​ഗസ്ഥൻ

സൗമ്യ കൊലക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് തനിക്ക് പലപ്പോഴും തോന്നിയിരുന്നുവെന്ന് അഷ്റഫ് മണലാടി. ഗോവിന്ദച്ചാമിയെ സൗമ്യ കേസിൽ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സമൂഹത്തിന് വെല്ലുവിളിയാണെന്നും ഇത്ര കാലം ലൈംഗിക ബന്ധം കിട്ടാത്തതിലുള്ള പക അവൻ തീർക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

പുണെ, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇയാള്‍ക്ക് കേസുകളുണ്ട്. 14 കേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. അവന്‍ കേരളം വിട്ടാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. മഹാരാഷ്ട്രയിലും ആന്ധ്രയില്‍ കമ്പം ഭാഗത്ത് നക്‌സല്‍ ഏരിയയിലും തമിഴ്നാട്ടിലും ഇയാള്‍ക്ക് ബന്ധമുണ്ട്. എവിടെയാണെങ്കിലും അവന്‍ ഊളിയിട്ട് കടന്നുകളയുന്നവനാണ്.’
‘ജയിലില്‍ അതീവ ജാഗ്രത വേണമായിരുന്നു. ആറടി പൊക്കമുള്ളയാളാണ് താന്‍. തന്നെപോലെയുള്ള മൂന്നാല് പേര്‍ ചേര്‍ന്നിട്ടും അവനെ അന്ന് പിടിച്ച് നിര്‍ത്താന്‍ പാടുപെട്ടു. വ്യക്തിപരമായി ഇവന്‍ ജയില്‍ ചാടുമെന്ന് തോന്നിയത് അവന്റെ സ്വഭാവം അങ്ങനെയായത് കൊണ്ടാണ്. ഇടയ്ക്കിടെ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിക്കണം, മദ്യം കഴിക്കണം, ഇറച്ചി കഴിക്കണമെന്നും നിങ്ങളിതൊക്കെ തനിക്ക് തരുമോയെന്നാണ് പിടിയിലായപ്പോള്‍ അവന്‍ തങ്ങളോട് ചോദിച്ചത്.

പണത്തിനും ലൈംഗിക ബന്ധത്തിനും വേണ്ടി കുറ്റകൃത്യങ്ങളിൽ ഏ‍ർപ്പെടാൻ സാധ്യതയുണ്ട്. ഒന്നിലും ഒരു തരത്തിലും ഇയാൾക്ക് കുറ്റബോധമില്ല.’

‘ആക്സോ ബ്ലേഡ് പോലെ കമ്പി മുറിക്കാനുള്ള ആയുധം അവന് എവിടെ നിന്ന് കിട്ടി? ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ് ജയിൽ ഉപകരണങ്ങൾ തല്ലിത്തകർത്ത കേസിൽ കണ്ണൂരിൽ തടവിലിരിക്കെ ശിക്ഷിക്കപ്പെട്ടയാളാണ് അയാൾ. അവന് ചെയ്തതിലൊന്നും പശ്ചാത്താപമില്ല. അവൻ്റെ നാട്ടിൽ അവനെ നാട്ടുകാർക്ക് പേടിയാണ്. സാക്ഷിമൊഴി കൊടുത്ത ഡോക്ടർ പറഞ്ഞത് അവൻ്റെ നോട്ടം കണ്ട് ഭയപ്പെട്ടുവെന്നാണ്.’ അഷ്റഫ് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!