ദില്ലി: ഓപ്പറേഷന് സിന്ദൂറിനും തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തിനും ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ പെണ്‍കുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്തുനിന്ന് നമ്മള് മായ്ച്ചുകളഞ്ഞു എന്നും ഭയന്ന പാകിസ്ഥാന് ലോകം മുഴുവന്‍ രക്ഷതേടി നടന്നു എന്നും ആണവായുധ ഭീഷണി വേണ്ട, അത്തരം ബ്ലാക്ക് മെയില്‍ ഒന്നും ഇവിടെ ചെലവാകില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാന് നിവര്‍ത്തിയില്ലാതെ നമ്മുടെ ഡിജിഎമ്മിനെ വിളിച്ചു. ഭയന്നപ്പോള്‍ ലോകം മുഴുവന്‍ രക്ഷതേടി. എല്ലാം തകര്‍ന്നതോടെ രക്ഷിക്കണേ എന്നായി. ഒടുവില്‍ വെടി നിര്‍ത്തലിന് അപേക്ഷിച്ചു. നമ്മള് ജാഗ്രത തുടരുകയാണ്. എല്ലാ സേനയും ജാഗ്രതയിലാണ്. ഇത് ചെറിയൊരു വിരാമം മാത്രം. പൂര്‍ണമായും പിന്മാറിയെന്ന് കരുതരുത്.
ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. അത്തരം നീക്കങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. പ്രകോപനത്തിന് വന്നാല്‍ തിരിച്ചടിച്ചിരിക്കും എന്നും മോദി പാകിസ്ഥാന് താക്കീത് നല്കി.