വിഎസ് അച്യുതാനന്ദന്റെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കുള്ള യാത്ര 22 മണിക്കൂറുകളാണ് എടുത്തത്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വിഎസിന്റെ ഭൗതിക ശരീരത്തിൽ ആദരമർപ്പിച്ചില്ല എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ മൃതദേഹത്തിന് അടുത്ത് കൂടി നടന്ന് പോകുന്ന പിണറായിയെ കാണാം.
“ഇതിവിടെ നിൽക്കട്ടെ ….. ചരിത്രത്തിൽ മങ്ങാതെ നിൽക്കണം ഈ ചിത്രം ……. കേരള കമ്യൂണിസ്റ്റ് ചരിത്രത്തിലെ അതികായനായ വി എസിനോട് സ്വേച്ഛാധിപതിയും തികഞ്ഞ അഹംകാരിയുമായ പിണറായി വിജയൻ എന്ന മറ്റൊരു ബൂർഷ്വാ കമ്യൂണിസ്റ്റ് നേതാവ് കാണിച്ച അനാദരവ് …….. വി എസ്സിൻ്റെ ജീവനറ്റ ശരീരത്തെ പോലും പിണറായി വിജയൻ എത്രമാത്രം വെറുക്കുന്നു എന്നതിന് ഇതിൽ പരം മറ്റെന്ത് തെളിവ് വേണം ………”
എന്നാൽ, പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിണറായി വിജയൻ വിഎസ് അച്യുതാനന്ദന്റെ മൃതദേഹത്തിന് ആന്ത്യാഭിവാദ്യം നൽകിയ ശേഷം പകർത്തിയ ദൃശ്യമാണിത്.

എന്നാൽ സത്യത്തിൽ മൃതദേഹം ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ തുടക്കം മുതൽ പിണറായി ഒപ്പമുണ്ടായിരുന്നുവെന്ന് കാണാം.. ‘വിഎസിൻ്റെ അരികിൽ നിന്ന് മാറാതെ CM Pinarayi’ എന്ന തലകെട്ടിൽ ന്യൂസ് 18 ഇത് പങ്കുവെച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ മുഖ്യമന്ത്രി വിഎസിന്റെ ഭൗതികശരീരത്തിൽ റീത്ത് സമർപ്പിക്കുന്നതും കാണാം.