അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെയാണ് വിമാനത്തിലെ സീറ്റ് നമ്പർ 11എ പ്രസിദ്ധമായത്. ഇതിലിരുന്ന വിശ്വാസ് കുമാർ രമേഷ് അത്യത്ഭുതകരമായി രക്ഷപ്പെട്ടതിന് ശേഷമായിരുന്നു അത്. ഈ സീറ്റിന് വേണ്ടി ആളുകൾ ശ്രമിക്കുകയാണെന്നും ഇതൊരു ലക്കി സീറ്റായി കണക്കാക്കപ്പെടുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. വിമാനത്തിലെ 11 എ സീറ്റിനായി അടികൂടുന്ന ഒരു സംഘം യാത്രക്കാരുടേതെന്ന് അവകാശപ്പെടുന്ന ഈ വീഡിയോ വളരെ പ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ധാരാളം പേർ ഈ കൗതുകകരമായ സംഭവം പങ്കുവെച്ചു. എന്നാൽ ഇത് ശരിയാണോ എന്ന് നോക്കാം.
പ്രാഥമികമായ തിരച്ചിലിൽ ഈ സംഭവത്തെക്കുറിച്ച് എവിടെയും ഒരു വാർത്ത പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കാണാം. അടുത്തതായി ഒരു റിവേഴ്‌സ് ഇമേജ് സേർച്ചിലൂടെ ഇത് ഫ്ലൈ-ഹൈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണെന്ന് കണ്ടെത്താനായി. 2025 ജൂൺ 16 തീയതിയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വൈറൽ ക്ലിപ്പിലെ കുറിപ്പ് ഇങ്ങനെയാണ്, “ഒരു വിമാനയാത്രയിൽ ഒരു മജീഷ്യൽ അന്തരീക്ഷത്തിൽ നിന്ന് പ്രാവിനെ വരുത്തുന്ന മാജിക് കാണിക്കുകയായിരുന്നു. പക്ഷിയെ കണ്ട് ഞെട്ടിപ്പോകുന്ന അടുത്തിരുന്ന സ്ത്രീ ദേഷ്യപ്പെടുന്നു. അവർ മജീഷ്യനുമായി പ്രശ്നമുണ്ടാക്കുന്നു, ഇതിൽ ക്രൂ ഇടപെടുകയും ചെയ്യുന്നു.
എന്നാൽ തങ്ങളുടെ പേരിൽ പുറത്തുവന്ന ഈ വീഡിയോ യഥാർഥമല്ലെന്ന് ഫ്ലൈഹൈ ഇൻസ്റ്റിറ്റ്യൂട്ടും പ്രതികരിച്ചു. വിമാനയാത്രയിൽ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനാണ് വീഡിയോകൾ സൃഷ്ടിച്ചതെന്ന് അവർ വ്യക്തമാക്കി. അതായത് മേൽപറഞ്ഞ വീഡിയോയും 11 എ സീറ്റുമായി യാതൊരു ബന്ധവുമില്ല. വിമാനദുരന്തത്തിന് ശേഷം ഇത്തരം ധാരാളം വ്യാജവീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു,