Friday, June 20, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

എന്തിനും ഏതിനും പാരസെറ്റാമോൾ ഉപയോ​ഗിക്കാറുണ്ടോ; പണി കരളിന് മാത്രമല്ല കിട്ടുന്നത്, ഞെട്ടിക്കുന്ന പുതിയ പഠനം

എന്ത് രോ​ഗം വന്നാലും പാരാസെറ്റാമോൾ ഉപയോ​ഗിക്കുന്നവരുണ്ട്. ചെറിയ പനി, തല വേദന , ശരീര വേദന എന്നിവയ്ക്കൊക്കെ ഡോക്ടറെ കാണാതെ തന്നെ ഉപയോ​ഗിക്കാവുന്ന മരുന്നായാണ് ഇവരൊക്കെ പാരസെറ്റാമോളിനെ കരുതുന്നത്. ഒരിടയ്ക്ക് ഈ മരുന്ന് കരളിന് വളരെ ദോഷകരമാണെന്ന സത്യം പുറത്തുവന്നതിന് പിന്നാലെ കുറച്ചുപേർ ഇത് ഉപയോ​ഗിക്കുന്നത് കുറച്ചിരുന്നു. എന്നാലും ഭൂരിഭാ​ഗം പേർക്കും ഇതൊരു സർവ്വൗഷധമാണ്. ഇപ്പോഴിതാ പുതിയ പഠനം അനുസരിച്ച് പാരസെറ്റാമോൾ കരളിനെ മാത്രമല്ല ദോഷകരമായി ബാധിക്കുന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്.

പാരസെറ്റാമോളിന്റെ അമിത ഉപയോഗം വൃക്കയിലെ കാൻസറിന് കാരണമാകുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. സ്ഥിരമായി പാരസെറ്റാമോൾ കഴിക്കുന്നതിലൂടെ വൃക്കയിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുകയും, ട്യൂമർ രൂപപ്പെട്ട് കാൻസറിലേക്ക് നയിക്കുയും ചെയ്യുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വൃക്കയിലെ കാൻസർ ‘നിശബ്ദ രോഗം’ എന്നാണ് അറിയപ്പെടുന്നത് . കാരണം അവ മൂർച്ഛിക്കുന്നത് വരെ ലക്ഷണങ്ങൾ കാണിക്കാൻ സാധ്യത കുറവാണ്.

ഇനി പാരസെറ്റാമോളിന് മാത്രമാണ് ഈ ദൂഷ്യഫലമെന്ന് ചിന്തിക്കണ്ട, ഏത് തരം വേദന സംഹാരികളുടെ ഉപയോഗവും വൃക്കയിലെ കാൻസറിന് മറ്റൊരു കാരണമാണ്. വേദനസംഹാരികളുടെ അമിത ഉപയോഗത്തിലൂടെ സെൽ കാർസിനോമ (RCC) ഉൾപ്പെടെയുള്ള വൃക്കയിലെ കാൻസറിന് കാരണമാകുന്നതായി കാൻസർ റിസർച്ച് യുകെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ഇനിമുതൽ ഡോക്ടറെ കണ്ട് ശരീരത്തിന് ആവശ്യമുള്ള തരത്തിലുള്ള അളവിലുള്ള മരുന്നുകൾ മാത്രം ഉപയോ​ഗിക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ചെറിയ രോ​ഗം മാറുന്നതിന് പകരം വലിയ മാരകമായ എന്നാൽ അധികം പ്രതിവിധിയില്ലാത്ത മറ്റൊരു രോ​ഗമാവും നിങ്ങളെ ബാധിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!