പഹൽഗാം ആക്രമണത്തിന് ശേഷമുള്ള ഓപ്പറേഷൻ സിന്ദൂ്ർ പാകിസ്ഥാന് വൻ തിരിച്ചടിയാണ് സമ്മാനിച്ചത്. പാക് മണ്ണിൽ വെച്ചു തന്നെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തു . ഇതോടെ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ , റഫാൽ യുദ്ധവിമാനങ്ങൾ എന്നിവ ഇന്ന് പാകിസ്ഥാന് പേടിസ്വപ്നമായി മാറി കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യയ്‌ക്ക് എഫ് 35 എ യുദ്ധവിമാനങ്ങൾ നൽകരുതെന്ന് പാകിസ്ഥാൻ അടുത്തിടെ യുഎസിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് പാകിസ്ഥാൻ.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഫ് -35 യുദ്ധവിമാനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു . ഇതിനുശേഷം, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ചു. ഈ സമയത്തും എഫ് 35 എയെക്കുറിച്ച് ചർച്ചകൾ നടന്നു.
പാകിസ്ഥാൻ വ്യോമസേനാ മേധാവി എയർ മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു അടുത്തിടെ അമേരിക്ക സന്ദർശിച്ചിരുന്നു. ഈ സമയത്ത് അദ്ദേഹം യുഎസ് വ്യോമസേനാ മേധാവി ജനറൽ ഡേവിഡ് ആൽവൈനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. സഹീർ അഹമ്മദ് ഇന്ത്യയോടുള്ള തന്റെ ഭയം യുഎസ് വ്യോമസേനാ മേധാവിയോട് പ്രകടിപ്പിക്കുകയും അമേരിക്ക ഇന്ത്യയ്‌ക്ക് F35A നൽകിയാൽ അത് തങ്ങളുടെ സമാധാനത്തെ തകർക്കുമെന്ന് പറയുകയും ചെയ്തു. പാകിസ്ഥാൻ സൈന്യം ഇന്ത്യയേക്കാൾ വളരെ ദുർബലമാണെന്നും കൂടിക്കാഴ്‌ച്ചയിൽ താൻ പറഞ്ഞുവെന്ന് സഹീർ തന്നെയാണ് വെളിപ്പെടുത്തിയത്.