കൂത്തുപറമ്പ് വെടിവയ്പ് കാലത്ത് കണ്ണൂർ എസിപി ആയിരുന്ന റവാഡ ചന്ദ്രശേഖറിനെ പുതിയ പൊലീസ് മേധാവിയായി നിയമച്ചതിൽ അതൃപ്തി പരസ്യമാക്കി സി.പി.എം നേതാവ് പി.ജയരാജൻ. അന്ന് റവാഡയ്ക്കതിരെ പാർട്ടി നിലപാട് എടുത്തിരുന്നുവെന്ന് ജയരാജൻ ഓർമിപ്പിക്കുന്നു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന നിധിൻ അഗർവാളും സിപിഎമ്മുകാരെ മർദിച്ചിട്ടുള്ളയാളാണ്.
സിപിഎം നേരത്തെ പരാതി നൽകിയിട്ടുള്ളതാണ്. ഇപ്പോഴത്തെ തീരുമാനം മെറിറ്റിൻറെ അടിസ്ഥാനത്തിലാണ്. നയപരമായ പ്രശ്നങ്ങളിലേ പാർട്ടി ഇടപെടാറുള്ളൂ. മെറിറ്റ് പരിശോധിക്കാൻ താൻ ആളല്ലെന്നും ജയരാജൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം. ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ‘റവാഡ ചന്ദ്രശേഖരൻ ചുമതലയേറ്റ് ദിവസങ്ങൾക്കകമാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്. കൂത്ത്പറമ്പ് വെടിവെപ്പിലെ പ്രതിയാണ് റവാഡ ചന്ദ്രശേഖർ.യുപിഎസി ചുരുക്ക പട്ടികയിൽ ഉണ്ടായിരുന്ന നിധിൻ അഗർവാളിനും കൂത്ത്പറമ്പ് വെടിവെപ്പിൽ പങ്കുണ്ട്. സിപിഎമ്മുകമാരെ തല്ലിച്ചതച്ചയാളാണ് അദ്ദേഹം’- ജയരാജൻ പറഞ്ഞു.
കൂത്തുപറമ്പ് വെടിവെയ്പ് സമയത്ത് രവാഡ ചന്ദ്രശേഖർ കണ്ണൂർ എ.എസ്.പിയായിരുന്നു. നായനാർ സർക്കാർ എടുത്ത കേസിൽ രവാഡ ചന്ദ്രശേഖറും പ്രതിയായിരുന്നു. 2012ൽ കേരള ഹൈക്കോടതി രവാഡ ചന്ദ്രശേഖറിനെ കുത്തുപറമ്പ് കേസിൽ നിന്ന് കുറ്റവിമുക്തനാക്കുകയായിരുന്നു.