ഒഡീഷയിൽ പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥോത്സവത്തിനിടെ അപകടം. തിക്കിലും തിരക്കിലും പെട്ട് അഞ്ഞൂറോളം പേർക്ക് പരിക്ക്. രഥം വലിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
രഥോത്സവത്തിനിറങ്ങിയ മൂന്ന് വലിയ രഥങ്ങളിലൊന്നായ തലധ്വജ രഥം വലിക്കുന്നതിനിടെയാണ് പെട്ടെന്ന് വൻ തോതിലുള്ള തിക്കും തിരക്കും അനുഭവപ്പെട്ടത്. രഥം വലിക്കാൻ കൂടുതൽ പേർ എത്തിയതാണ് തിരക്ക് കൂടാൻ കാരണമായതെന്നാണ് വിവരം. പരിക്കേറ്റവരിൽ എട്ടോളം പേരുടെ നിലഗുരുതരമാണെന്നാണ് പ്രാഥമികവിവരം
ഉയർന്ന ഹ്യുമിഡിറ്റി കാരണമാണ് ചിലർ തളർന്ന് വീണതെന്നും ഉടൻ തന്നെ രക്ഷാപ്രവർത്തനം സാധ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി മുകേഷ് മഹാലിങ്ക് പ്രതികരിച്ചു. ക്ഷേത്രത്തിന് തൊട്ടടുത്ത് തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. വെള്ളവും ഗ്ലൂക്കോസും പോലുള്ള അത്യാവശ്യ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് തന്നെ തുടരുകയാണെന്നും ഉടൻ തന്നെ ആശുപത്രി സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.