ഓവല്‍ ടെസ്റ്റില്‍ കൈവിട്ടെന്ന് കരുതിയ കളിയിൽ പൊരുതിക്കയറി വിജയം പിടിച്ചെടുത്ത് ഇന്ത്യ . ഇന്ത്യന്‍ കരുുത്തിന്ന മുന്നില്‍ ഒടുവിൽ ഇംഗ്ലണ്ട് കീഴടങ്ങി.ഇന്ത്യന്‍ പേസര്‍മാര്‍ ഇംഗ്ലീഷ് നിരയെ 367 റണ്‍സിന് എറിഞ്ഞിട്ടിട്ടാണ് ആറ് റണ്‍സിന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്
ഇത്രയും സസ്‌പെന്‍സും ഭാഗ്യനിര്‍ഭാഗ്യങ്ങളും മാറിമറിഞ്ഞ ഒരു ടെസ്റ്റ് മത്സരം ഇന്ത്യയെ സംബന്ധിച്ച് സമീപകാലത്ത് ഉണ്ടായിട്ടില്ല.
പരിക്കേറ്റ ക്രിസ് വോക്‌സ് വരെ ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന കളിയില്‍ അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ അവസാന നാലു നാല് വിക്കറ്റുകളില്‍ മൂന്നും സിറാജ് നേടിയപ്പോള്‍ ഒന്ന് പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കി. പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറു റണ്‍സിന് കീഴടക്കിയ ഇന്ത്യ പരമ്പര സമനിലയിലാക്കി (2-2). അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.
374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാംദിവസം ആറുവിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സുമായാണ് കളിക്കളം വിട്ടത്. സെഞ്ച്വറി നേടിയ ജോ റൂട്ടും (152 പന്തില്‍ 105), 98 പന്തുകള്‍ നേരിട്ട് 111 റണ്‍സെടുത്ത ഹാരി ബ്രൂക്കും അര്‍ധ സെഞ്ചറി നേടിയ ബെന്‍ ഡക്കറ്റുമാണ്(83 പന്തില്‍ 54) ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍.