വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്നത് നല്ലതാണോ എന്നതൊക്കെ ഇന്നും തർക്കവിഷയമാണ്, എന്നാൽ കാപ്പിയോ ചായയോ ഇല്ലാതെ ഒരു ദിവസം ആരംഭിക്കാൻ ഭൂരിപക്ഷം പേർക്കും കഴിയില്ല. എങ്കിൽ നിങ്ങളുടെ പ്രഭാതത്തിലെ കാപ്പിയിൽ ഒരു ചെറിയ മാറ്റം വരുത്തുന്നതിലൂടെ ആരോഗ്യത്തിന് പല ഗുണങ്ങളും ലഭിക്കുമെന്നതാണ് വാസ്തവം? സൈലിയം ഹസ്‌ക് എന്ന് കേട്ടിട്ടുണ്ടോ ഇത് കോഫിയിൽ ചേർത്താൽ അതിശയിപ്പിക്കുന്ന ഗുണങ്ങളാണ് ലഭിക്കുന്നത്.
സൈലിയം ഹസ്‌ക് ( Isabgol ) എന്നത് Plantago ovata എന്ന സസ്യത്തിന്റെ വിത്തിൽ നിന്ന് ലഭിക്കുന്ന ഒരു തരം ലയിക്കുന്ന നാരുകളാണ്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.മലബന്ധം തടയാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും, ശരീരഭാരം നിയന്ത്രിക്കാനുമെല്ലാം സഹായകരമാണ്.
സൈലിയം ഹസ്‌ക് വെള്ളം ആഗിരണം ചെയ്ത് ദഹനനാളത്തിൽ ജെൽ പോലുള്ള ഒരു പദാർത്ഥം ഉണ്ടാക്കുന്നു. ഇത് മലം മൃദുവാക്കാൻ സഹായിക്കുന്നു.
സൈലിയം ഹസ്‌കിന്റെ പ്രധാന ഗുണങ്ങളിലൊന്ന് ഭക്ഷണത്തിൽ നിന്നുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ്. കാപ്പിയിൽ സൈലിയം ചേർക്കുമ്പോൾ, ഭക്ഷണശേഷം ഉണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കാൻ സൈലിയം ഹസ്‌ക് സഹായിക്കുമെന്നത് ഹൃദയത്തിന് വളരെ നല്ലതാണ്. സൈലിയത്തിലെ ലയിക്കുന്ന ഫൈബർ ദഹനവ്യവസ്ഥയിലെ കൊളസ്ട്രോളുമായി ബന്ധിപ്പിച്ച് ശരീരത്തിൽ നിന്ന് പുറന്തള്ളുന്നു.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് സൈലിയം ഹസ്‌ക് വളരെ ഉപകാരപ്രദമാണ്. ഇത് വെള്ളം ആഗിരണം ചെയ്യുകയും വയറ്റിൽ വികസിക്കുകയും ചെയ്യുന്നതിനാൽ, കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.