Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജീവി; പക്ഷേ ശല്യം ചെയ്ത് ഇണചേരാൻ വരുന്ന ആണുങ്ങളെ എറിഞ്ഞോടിക്കും

മനുഷ്യർ ഇല്ലാതെയായാൽ ഈ ലോകം ഭരിക്കുന്നതാരാണെന്ന് ചോദിച്ചാൽ ശാസ്ത്രത്തിന്റെ ഉത്തരം നീളുന്നത് നീരാളികളിലേക്കാണ്. കാരണം മനുഷ്യർക്ക് ശേഷം വിവേക ശക്തിയിൽ ഒന്നാമത് നിൽക്കുന്ന ജീവികളാണ് ഇവ. പല വലിപ്പത്തിലും രൂപ വ്യത്യാസത്തിലുമുള്ളവയുണ്ടെങ്കിൽ ബുദ്ധിശക്തിയിൽ ഏകദേശം ഒരു പോലെ തന്നെയാണ് ഇവയെല്ലാം.

ഇപ്പോഴിതാ ഇവയുടെ ഒരു സവിശേഷ സ്വഭാവം കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ.
കൂട്ടത്തിൽ ഇണചേരാനോ ശല്യപ്പെടുത്താനോ വരുന്ന ആൺ നീരാളികളോട് പെൺ നീരാളികൾ ചെയ്യുന്നതാണ് ഇത് . ഇവർ സ്വസ്ഥമായി
വിശ്രമിക്കുന്ന സമയത്ത് ശല്യം ചെയ്യാനോ, ഇണചേരൽ കാലത്ത് പിറകെവന്ന് ഉപദ്രവിക്കാനോ ശ്രമിക്കുന്ന ആൺ നീരാളികളെ പെൺ നീരാളികൾ കൈയിൽ കിട്ടുന്നത് എടുത്തെറിഞ്ഞ് ഓടിക്കാറുണ്ടെന്ന് കണ്ടെത്തി.

ഓസ്‌ട്രേലിയൻ കടലുകളിൽ കാണുന്ന ഗ്ളൂമി ഒക്‌ടോപസ് എന്ന നീരാളി വർഗത്തിലാണ് ഇങ്ങനെ പ്രതികരിക്കുന്ന നീരാളികളുള്ളത്. കക്ക, കട്ടിയായ ചെളി, ആൽഗെകൾ എന്നിവ പെൺനീരാളികൾ കൈകളിലെടുത്ത് ആൺ നീരാളികൾക്ക് നേരെ മനഃപൂർവം എറിയും. ഏറുകൊള്ളുന്ന ആൺ നീരാളി രക്ഷപ്പെട്ടോടും.

നീരാളികളുടെ ചിന്താശേഷി, ബുദ്ധി, അവയുടെ സാമൂഹിക സ്വഭാവം എന്നിങ്ങനെ വിവിധതരം കാര്യങ്ങൾ ഈ പ്രവർത്തിയിലൂടെ വ്യക്തമാകുന്നുവെന്ന് ​ഗവേഷകർ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!