Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

മനുഷ്യഅസ്ഥികള്‍ പൊടിച്ചുചേര്‍ത്ത് പുതിയ മയക്കുമരുന്ന്, ‘കുഷ്’ നിര്‍മ്മിക്കാന്‍ ശവകുടീരങ്ങള്‍ തകര്‍ത്ത് അസ്ഥികൂട മോഷണം, ഒന്ന് ഉപയോഗിച്ചാല്‍ കഥ തീരും

കൊളംബോ: മനുഷ്യ അസ്ഥികള്‍ പൊടിച്ചുചേര്‍ത്ത് നിര്‍മ്മിച്ച മാരകമായ പുതിയതരം സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയിലായിക്കുകയാണ് . 100 പൗണ്ടിലധികം അതായത് ഏകദേശം 45 കിലോഗ്രാം) ലഹരിയുമായി 21 വയസ്സുള്ള യുകെയിലെ മുന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ ഷാര്‍ലറ്റ് മെയ് ലീയാണ് ശ്രീലങ്കയില്‍ പിടിയിലായത്. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്ക് 25 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

3.3 മില്യണ്‍ ഡോളര്‍ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് യുവതിയുടെ സ്യൂട്ട്‌കേസുകളില്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ലഹരിമരുന്നുകളുടെ ശേഖരം താന്‍ അറിയാതെയാണ് തന്റെ പെട്ടികളില്‍ വന്നതെന്നാണ് യുവതി അവകാശപ്പെടുന്നത്. വടക്കന്‍ കൊളംബോയിലുള്ള ഒരു ജയിലിലാണ് അവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

മനുഷ്യ അസ്ഥികള്‍കൊണ്ടാണ്് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ‘കുഷ്’ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. വിവിധതരം വിഷവസ്തുക്കളില്‍ നിന്നാണ് കുഷ് നിര്‍മ്മിക്കുന്നത്. പ്രധാനമായും പൊടിച്ച മനുഷ്യ അസ്ഥിയാണ് ഇതില്‍ ചേര്‍ക്കുന്നത്. ഇത് മനുഷ്യ ശരീരത്തിന് വളരെയേറെ ഹാനികരമാണിത്. ലഹരി നിര്‍മാണത്തിനായി ശവകുടീരങ്ങള്‍ തകര്‍ത്ത് അസ്ഥികൂടങ്ങള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍വരെ നടക്കാറുണ്ട്..

കൊളംബോ വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ലഹരി പിടിച്ചെടുക്കലാണിതെന്ന് ശ്രീലങ്കന്‍ കസ്റ്റംസ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ യൂണിറ്റ് അറിയിച്ചു. എന്നാല്‍ ഷാര്‍ലറ്റ് മെയ് ലീയെ കുടുക്കിയതാണെന്നാണ് അവരുടെ അഭിഭാഷകനായ സമ്പത്ത് പെരേര ഉന്നയിക്കുന്നത്. യുവതി തായ്‌ലന്‍ഡില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും വിസ കാലാവധി തീരാറായതിനാല്‍ രാജ്യംവിടാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നും അഭിഭാഷകന്‍ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!