ഈജിപ്ത്ഷ്യൻ ഫറവോ തുത്തൻ ഖാമന്റെ ശാപവും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും കേൾക്കാത്തവരായി ആരുമുണ്ടാകില്ല. അദ്ദേഹത്തിന്റെ ശവകുടീരം സന്ദർശിച്ചവരെല്ലാം രോഗങ്ങളാലോ അല്ലെങ്കിൽ അപകടങ്ങളാലോ കൊല്ലപ്പെടുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇതിലെ നിഗൂഢത ചിലതൊക്കെ ശാസ്ത്രം വെളിച്ചത്ത് കൊണ്ടുവന്നു. ഈ ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയ ആസ്പെർജില്ലസ് ഫ്ലേവസ് എന്ന ഫംഗസ് ആണ് ഇത് സന്ദർശിച്ചആളുകളെ രോഗികളാക്കിയത്.
ഇപ്പോഴിതാ ഈ ആസ്പർജില്ലസ് ഫ്ലേവസ് ശാസ്ത്ര രംഗത്തിന് ഒരു മുതൽക്കൂട്ടാവുകയാണ്. പ്രത്യേകിച്ച് രക്താർബുദത്തിനെതിരായ പോരാട്ടത്തിൽ, കാൻസർ പ്രതിരോധ ഏജന്റ് എന്ന നിലയിൽ അതിന്റെ കഴിവ് അടുത്തിടെ ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്
ശവകുടീരങ്ങളിലേതുപോലുള്ള ഇരുണ്ടതും ഈർപ്പമുള്ളതുമായ അന്തരീക്ഷത്തിൽ വളരുന്ന ഒരു ഫംഗസാണ് ആസ്പർജില്ലസ് ഫ്ലേവസ് ഇത് . ഗുരുതരമായ ശ്വാസകോശ അണുബാധകൾക്ക് കാരണമാകുന്ന ബീജകോശങ്ങൾ ഉത്പാദിപ്പിക്കാൻ ഈ ഫംഗസ് കാരണമാകുന്നു.
ആസ്പെർജില്ലസ് ഫ്ലേവസ് ഉത്പാദിപ്പിക്കുന്ന ഒരു പ്രത്യേക പ്രോട്ടീൻ പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്, ഈ സംയുക്തങ്ങളെ വേർതിരിച്ചെടുത്ത് പരീക്ഷിച്ചപ്പോൾ, ലുക്കീമിയ കോശങ്ങൾക്കെതിരെ ശക്തമായ പ്രവർത്തനം കാണിച്ചിട്ടുണ്ട്, ഇതിൽ ഒരു സംയുക്തം എഫ്ഡിഎ അംഗീകരിച്ച രണ്ട് ആന്റി-ലുക്കീമിയ മരുന്നുകൾ റോയൽ ജെല്ലിയിൽ നിന്നുള്ള ഒരു ലിപിഡുമായി സംയോജിപ്പിക്കുമ്പോൾ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ശക്തമായ ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഉത്പാദിപ്പിക്കാനുള്ള കഴിവ് ഫംഗസുകൾക്കുണ്ടെന്ന് വളരെ കാലം മുമ്പു തന്നെ തെളിയിക്കപ്പെട്ടതാണ്. എന്തായാലും സമീപ ഭാവിയിൽ തന്നെ ഈ ഫംഗസിൽ നിന്ന് രക്താർബുദത്തിനുള്ള മരുന്ന് ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.