Wednesday, June 18, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ജപ്പാൻ നശിക്കാൻ ഇനി ദിവസങ്ങൾ മാത്രം, വിനോദ സഞ്ചാരികളുടെ വരവ് നന്നായി കുറഞ്ഞു, ഭയന്ന് ‍ജനങ്ങൾ; ആ ദുരന്തം സംഭവിക്കുമോ

പ്രവചനങ്ങൾ കൊണ്ട് ലോകപ്രശസ്തയായ ആളാണ് ‘ബാബ വാം​ഗ’. ലോകമെമ്പാടും സംഭവിച്ച കാര്യങ്ങൾ വളരെക്കാലം മുമ്പേ ഇവർ പ്രവചിച്ചിട്ടുണ്ട്. ഇപ്പോഴിതാ റിയോ തറ്റ്സുകി എന്ന ‘ന്യൂ ബാബ വാം​ഗ’ യാണ് ജപ്പാനിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇവർ തന്റെ പുസ്തകത്തിൽ നടത്തിയ ചില പ്രവചനങ്ങളുടെ പേരിലാണ് ഇത്.
‘ദി ഫ്യൂച്ചർ ഐ സോ’ എന്ന പുസ്തകം എഴുതിയ മാം​ഗ കലാകാരിയാണ് ഇവർ. 1999 -ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. നിരവധി പ്രവചനങ്ങൾ ഉള്ള പുസ്തകത്തിൽ 2025 -ൽ ഒരു വലിയ ദുരന്തം ജപ്പാനെ വലിയ രീതിയില്‍ ബാധിക്കും എന്നും പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ ജാപ്പനീസ് ജനങ്ങളെ ഭയപ്പെടുത്തുന്നത്

2011 -ൽ ജപ്പാനിലുണ്ടായ തോഹേകു ഭൂകമ്പവും സുനാമിയും ഇവരെ എല്ലാവരും വിശ്വസിക്കുന്നതിനുള്ള കാരണമായി. ഇതിന്റെ ഭാ​ഗമായുണ്ടായ ഫുകുഷിമ ഡൈച്ചി ആണവ ദുരന്തത്തിൽ 18,000-ത്തിലധികം പേരാണ് മരിച്ചത്. തോഹോകു ഭൂകമ്പം, 1995 -ലെ കോബെ ഭൂകമ്പം, ഫെഡ്രി മെര്‍ക്കുറിയുടെ മരണം ഇവയെല്ലാം തറ്റ്‌സുകി നേരത്തെ പ്രവചിച്ചിരുന്നുവെന്നാണ് ഇവരിൽ വിശ്വസിക്കുന്നവർ പറയുന്നത്.

ഇതേ പുസ്തകത്തിൽ തന്നെയാണ് 2025 ജൂലൈയിൽ ഒരു വലിയ ദുരന്തത്തിന് ജപ്പാൻ സാക്ഷ്യം വഹിക്കും എന്നും പറയുന്നത്. ഇത്തരം പ്രചരണങ്ങൾ ശക്തമായതിന്റെ ഭാ​ഗമായി ജൂലൈയിൽ ജപ്പാനിലേക്കുള്ള വിനോദസഞ്ചാരികളുടെ ബുക്കിം​ഗിൽ വലിയ കുറവ് നേരിട്ടിട്ടുണ്ട്. ഹോട്ടൽ ബുക്കിം​ഗിലും വിമാന ബുക്കിം​ഗിലും വലിയ കുറവുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!