Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ആഴ്ച്ചയിൽ ഒരു ദിവസം ക്രൂര മർദ്ദനം, സ്ത്രീധനത്തെച്ചൊല്ലി മാനസിക പീഢനവും; നേഖ തൂങ്ങിയത് കുഞ്ഞിന്റെ തൊട്ടിലിൽ, പൊട്ടിനിലത്തുവീണു, മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിലൊന്നായിരിക്കുകയാണ് പാലക്കാട് കണ്ണമ്പ്ര സ്വദേശി നേഖയുടെ മരണവും ഈ സംഭവത്തിൽ ഭര്‍ത്താവിനെ പൊലീസ്അ റസ്റ്റ് ചെയ്തു. തോണിപ്പാടം കല്ലിങ്കല്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യയാണ് നേഖ(24). കുടുംബത്തിന്റെ പരാതിയിലാണ് സ്ത്രീധനപീഡനക്കുറ്റം ചുമത്തി പ്രദീപിനെ അറസ്റ്റ് ചെയ്തത്. സ്വര്‍ണത്തിന്റേയും പണത്തിന്റേയും പേരില്‍ നേഖയുമായി പ്രദീപ് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച്ച രാത്രി പത്തരയോടെ പ്രദീപിനും മൂന്നരവയസുള്ള മകള്‍ അലൈനയ്ക്കുമൊപ്പം ഉറങ്ങാന്‍ കിടന്നതാണ് നേഖ. പന്ത്രണ്ടരയോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പ്രദീപ് ഉണര്‍ന്നപ്പോള്‍ നേഖ കുഞ്ഞിന്റെ തൊട്ടിലിനു സമീപത്ത് നിലത്തു കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. തൊട്ടിലിന്റെ കയറില്‍ തൂങ്ങിമരിച്ചതാണെന്ന് പൊലീസ് പറഞ്ഞു. കയര്‍ കുരുക്കുകളോടെ സമീപത്ത് തന്നെ കണ്ടെത്തിയിരുന്നു.

ബുധനാഴ്ച രാത്രി 12.20 ഓടെയാണ് നേഘയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അറിയിച്ചു പ്രദീപിന്റെ കുടുംബം നേഘയുടെ അമ്മയെ വിളിക്കുന്നത്. കുഴഞ്ഞു വീണെന്നായിരുന്നു പറഞ്ഞത്. . കഴുത്തിൽ പാട് കണ്ട് അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ പൊലിസിനെ വിവരമറിയിച്ചു. നേഖയെ പ്രദീപ് കൊലപ്പെടുത്തിയതാണെന്നായിരുന്നു ആരോപണം

തൊട്ടില്‍ കെട്ടാനുളള കൊളുത്തില്‍ തൂങ്ങുന്നതിനിടെ പൊട്ടി നിലത്തുവീണതാണെന്ന് പൊലീസ് പറയുന്നത് തൂങ്ങി മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിലും സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരത്തിലെങ്ങും മര്‍ദനത്തിന്റെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. അന്നുരാത്രി പത്തിന് നേഖ വീട്ടിലേക്ക് വിളിച്ച് തന്നെ എത്രയും വേഗം കൊണ്ടുപോകണമെന്നും അവിടെ നില്‍ക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്നും അമ്മയോട് പറഞ്ഞതായി വിവരമുണ്ട്. രാവിലെ എത്താമെന്ന് അമ്മ സമാധാനിപ്പിക്കുകയും ചെയ്തിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!