സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നയൻതാര. ഇപ്പോഴിതാ നടി സോഷ്യൽമീഡിയയിൽ തനിക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. വിഘ്നേഷും നയൻതാരയും തമ്മിൽ വേർപിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
വിഘ്നേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് നയൻതാര മറുപടി നൽകിയിരിക്കുന്നത്. ഇരുവരും തമാശ രൂപത്തിൽ നോക്കുന്ന പോസിലാണ് ഫോട്ടോ. ‘ഞങ്ങളെക്കുറിച്ചുള്ള അസംബന്ധ വാർത്തകൾ കാണുന്ന ഞങ്ങളുടെ പ്രതികരണം’ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. നേരത്തെ നയൻതാരയും വിഘ്നേഷ് ശിവനും പിരിയുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
നയൻതാരയുടേതെന്ന പേരിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയും പ്രചരിക്കുകയാണ്. വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും മോശം പരാമർശമുള്ള പോസ്റ്റാണ് നയൻതാരയുടേതാണെന്ന വ്യാജേന പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് ഇരുവരും വേർപിരിയുന്നെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇതിനിടെ പീഡന കേസിൽ പ്രതിയായ കൊറിയോഗ്രഫർ ജാനിയെ വിഘ്നേഷ് ശിവന്റെ സിനിമയിൽ സഹകരിപ്പിച്ചതിനും ഇരുവർക്കുമെതിരെ വിമർശനം ഉയർന്നു.
പീഡനക്കേസിൽ ഉപാധികളോടെ ജാമ്യത്തിൽ കഴിയുന്ന ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്ററെയാണ് തന്റെ പുതിയ ചിത്രമായ ‘ലൗവ് ഇൻഷുറൻസ് കമ്പനി’യിൽ വിഘ്നേഷ് സഹകരിപ്പിച്ചത്. നയൻതാരയാണ് ചിത്രത്തിന്റെ നിർമാതാവ്.