പുരസ്‌കാര നേട്ടങ്ങളില്‍ മലയാളത്തിനും അഭിമാനിക്കാം. ഉള്ളൊഴുക്കിലെ സ്വാഭാവിക അഭിനയത്തിന് മികച്ച സഹനടി ഉര്‍വശിയാണ്. പൂക്കാലം സിനിമയിലെ മികവിന് വിജയരാഘവനാണ് സഹനടന്‍.പൂക്കാലത്തിന്റെ എഡിറ്റിങ്ങിന് മിഥുന്‍ മുരളിയാണ് മികച്ച എഡിറ്റര്‍.
പാര്‍വതിയും ഉര്‍വശിയും മത്സരിച്ച് അഭിനയിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം.
വിവാദ ചിത്രം കേരള സ്റ്റോറിക്കും പുരസ്‌കാരം കിട്ടി. സുദീപ്‌തോ സെന്നാണ് മികച്ച സംവിധായകന്‍.മുഴുവൻ 332 ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡിനായി പരിഗണിച്ചത്. കൊവിഡിനെ തുടര്‍ന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടവേളയുണ്ടായത്.