വസ്ത്രങ്ങൾ ഉപേക്ഷിച്ച് പൂർണ്ണനഗ്നരായി കിടന്നുറങ്ങുന്നത് ശരീരത്തിലും ആരോഗ്യത്തിലും പോസിറ്റീവായ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ. ഉറക്കമില്ലാത്തവരും ഉണരുമ്പോൾ കടുത്ത ക്ഷീണം അനുഭവപ്പെടുന്നവരും തീർച്ചയായും ഇത് ചെയ്തു നോക്കണമെന്നാണ് ഇവർ പറയുന്നത്.
മികച്ച ഉറക്ക നിലവാരം
രാത്രിയിൽ ഉറക്കം ആരംഭിക്കുന്നതിനും നിലനിർത്തുന്നതിനും നമ്മുടെ ശരീര താപനില സ്വാഭാവികമായി കുറയുന്നു. വസ്ത്രങ്ങൾ ധരിച്ച്അ മിതമായി ചൂടാകുന്നത് ഈ പ്രക്രിയയെ തടസ്സപ്പെടുത്തും. ബ്രെയിൻ: എ ജേണൽ ഓഫ് ന്യൂറോളജിയിൽ (2008) പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, താഴ്ന്ന ശരീര താപനില നല്ല ഉറക്കം നൽകുന്നു. ഒരു ഡച്ച് പഠനത്തിൽ കണ്ടെത്തിയത് താപനിലയിലെ ചെറിയ വ്യത്യാസം പോലും ഉറക്കത്തിന്റെ ആഴം ഗണ്യമായി മെച്ചപ്പെടുത്തുകയും രാത്രിയിലെ ഉണർവുകൾ കുറയ്ക്കുകയും ചെയ്യുമെന്ന് കണ്ടെത്തി. നഗ്നമായി ഉറങ്ങുന്നത് നിങ്ങളുടെ ശരീരം വേഗത്തിൽ തണുക്കാൻ സഹായിക്കുന്നു, തടസ്സമില്ലാത്തതും ഗുണനിലവാരമുള്ളതുമായ ഉറക്കം നൽകുകയും ചെയ്യുന്നു.
സമ്മർദ്ദം കുറയ്ക്കലും ആത്മവിശ്വാസം വർദ്ധിപ്പിക്കലും
ജേണൽ ഓഫ് ഹാപ്പിനസ് സ്റ്റഡീസിൽ 2017-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് നഗ്നമായി ഉറങ്ങുന്നത് കാലക്രമേണ ശരീര ആത്മവിശ്വാസം മെച്ചപ്പെടുത്തുമെന്നാണ്, ഇതവരെ മാനസികമായി കരുത്തുറ്റവരാക്കുകയും ചെയ്യും.
മെറ്റബോളിസവും ഹോർമോൺ ബാലൻസും
വസ്ത്രങ്ങളില്ലാതെ ഉറങ്ങുമ്പോൾ ശരീരത്തിന്റെ താപനില നിലനിർത്തുന്നതിനായി കലോറി ഉപയോഗിക്കപ്പെടുന്നു ഇതുവഴി മെറ്റാബോളിസം വർധിപ്പിക്കപ്പെടുന്നു. മാത്രമല്ല ഇത് ഇൻസുലിൻ സംവേദനക്ഷമതയും ഉപാപചയ ആരോഗ്യവും മെച്ചപ്പെടുത്തും. അതിനൊപ്പം ഹോർമോണുകളെ ആവശ്യാനുസരണം നിയന്ത്രിക്കുന്ന തരത്തിലേക്ക് ശരീരത്തെ നയിക്കുകയും ചെയ്യുന്നു.