Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഇതുവരെ കരുതിയിരുന്നതൊക്കെ തെറ്റ്, കൂണുകള്‍ സംസാരിക്കുമോ, ഞെട്ടിക്കുന്ന കണ്ടെത്തല്‍

ഇത് ഒരു സയന്‍സ് ഫിക്ഷന്‍ കഥ പോലെ തോന്നാം, പക്ഷേ വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫസര്‍ ആന്‍ഡ്രൂ അഡമാറ്റ്‌സ്‌കി നടത്തിയ സമീപകാല ഗവേഷണം ജീവജാലങ്ങളിലെ ബുദ്ധിശക്തിയെക്കുറിച്ചുള്ള നമ്മുടെ ധാരണയെ അപ്പാടെ തകിടം മറിക്കുന്നതാണ്. കൂണുകള്‍ സംസാരിക്കുമെന്നാണ് ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. കൂണുകളുടെ മൈസീലിയം എന്ന ഫംഗസ് ശൃംഖലകളിലൂടെ കടന്നുപോകുന്ന വൈദ്യുത സിഗ്‌നലുകള്‍ വിശകലനം ചെയ്യുക വഴി മനുഷ്യ ഭാഷയുടെ ഘടനയെയും സങ്കീര്‍ണ്ണതയെയും അടുത്ത് സാമ്യമുള്ള പാറ്റേണുകള്‍ അഡമാറ്റ്‌സ്‌കി കണ്ടെത്തി. പഠനമനുസരിച്ച്, ഈ സിഗ്‌നല്‍ പാറ്റേണുകളെ ‘പദങ്ങളായി’ തരംതിരിക്കാനും കഴിയും. മാത്രമല്ല ഇവയുടെ ഭാഷയ്ക്ക് 50 ഓളം വ്യത്യസ്ത ‘പദങ്ങളുടെ’ അടിസ്ഥാന പദാവലിയും ഉണ്ടായിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്.

ഈ കണ്ടെത്തല്‍ പ്രകൃതിയിലെ ബുദ്ധിശക്തി, ആശയവിനിമയം, ജീവിതം എന്നിവയെ നാം എങ്ങനെ കാണുന്നു എന്നതിനെ പുനര്‍നിര്‍വചിക്കാന്‍ സാധ്യതയുണ്ട്.

ഫംഗസ് സിഗ്‌നലുകളില്‍ കാണപ്പെടുന്ന ആ 50’പദങ്ങള്‍’

ഈ കണ്ടെത്തലിന്റെ ഉറവിടം മൈസീലിയമാണ്, പോഷക കൈമാറ്റം സുഗമമാക്കുക മാത്രമല്ല, ഒരു ആശയവിനിമയ സൂപ്പര്‍ഹൈവേയായും വര്‍ത്തിക്കുന്നു. ഫംഗസുകളുടെ ആശയവിനിമയം മനുഷ്യന്റെ സംസാരവുമായി സാമ്യമുള്ളതാണെങ്കിലും, ഫംഗസുകള്‍ക്ക് ബോധമുണ്ടെന്നോ നമ്മള്‍ നിര്‍വചിക്കുന്നതുപോലെ ഭാഷയുണ്ടെന്നോ വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. ”മനുഷ്യര്‍ സംസാരിക്കുന്ന അതേ രീതിയില്‍ അവ സംസാരിക്കുന്നുണ്ടെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല,” ആഡമാറ്റ്‌സ്‌കി പറഞ്ഞു. ”എന്നാല്‍ ധാരാളം സമാനതകളുണ്ട്.”

എന്നാല്‍ ഈ വൈദ്യുത സ്‌പൈക്കുകളെ ‘വാക്കുകള്‍’ എന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചില ഗവേഷകര്‍ വാദിക്കുന്നു. ഫംഗസ് ആശയവിനിമയം, ബോധപൂര്‍വ്വമായ സന്ദേശമയയ്ക്കലിനുപകരം അടിസ്ഥാന ജൈവ പ്രക്രിയ മാത്രമാകാം ഇതെന്നും അവര്‍ വാദിക്കുന്നു.

ഫംഗസ് ആശയവിനിമയം മനസ്സിലാക്കുന്നത് ഭാവിയില്‍ ബയോ-മിമെറ്റിക് സാങ്കേതികവിദ്യകള്‍ക്ക് പ്രചോദനമായേക്കാം. ഫംഗസിലെ ഇലക്ട്രിക്കല്‍ സിഗ്‌നല്‍ അധിഷ്ഠിത സന്ദേശമയയ്ക്കല്‍ സംവിധാനങ്ങള്‍ പരിസ്ഥിതി സംവേദനക്ഷമതയുള്ള AI, സുസ്ഥിര കാര്‍ഷിക രീതികള്‍, എന്നിവയ്ക്ക് വഴിയൊരുക്കിയേക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!