Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

സ്‌ക്രീനില്‍ തൊടേണ്ട, ആംഗ്യത്തിലൂടെ ഫോട്ടോയും വീഡിയോയും എടുക്കാം; മോട്ടോറോള റേസര്‍ 60 ഇനി ഇന്ത്യയില്‍

കൊച്ചി: മോട്ടോ എഐ സപ്പോര്‍ട്ട് ചെയ്യുന്ന ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യമുള്ള പുതിയ റേസര്‍ 60 (Motorola Razr 60 ) സ്മാര്‍ട്ട്ഫോണ്‍ ഇനി ഇന്ത്യയില്‍. ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യമുള്ള ലോകത്തെ ആദ്യ ഫ്‌ലിപ്പ് ഫോണാണ് റോസര്‍ എന്നതും ഇതിനെക്കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

നൂറ് ശതമാനം ട്രൂ കളര്‍ ക്യാമറയും, ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവുമുള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് പുതിയ റേസര്‍ 60. ആംഗ്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക് സ്‌ക്രീനില്‍ തൊടാതെ തന്നെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ചിത്രങ്ങള്‍ പകര്‍ത്താനും സാധിക്കും.

പ്രീമിയം പേള്‍ മാര്‍ബിളും ഫാബ്രിക് ഫിനിഷുകളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലിപ്പ് ഫോണ്‍ കൂടിയാണിതെന്നാണ് മോട്ടറോളയുടെ അവകാശവാദം. മീഡിയടെക് ഡൈമന്‍സിറ്റി 7400എക്‌സ് ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

മോട്ടോ റേസര്‍ 60യില്‍ 6.9ഇഞ്ച് എല്‍ടിപിഒ എല്‍ഇഡി ഡിസ്‌പ്ലേ, 3.6 ഇഞ്ച് എക്‌സ്റ്റേണല്‍ ഡിസ്‌പ്ലേ, പ്രോ-ഗ്രേഡ് 50എംപി ക്യാമറ, ക്വാഡ് പിക്സല്‍ സാങ്കേതികവിദ്യയുള്ള 32എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവയാണുള്ളത്. 4500 എംഎഎച്ച് ബാറ്ററി, 30 വാട്‌സ് വയേര്‍ഡ് ചാര്‍ജിംഗ്, 15 വാട്‌സ് വയര്‍ലസ് ചാര്‍ജിംഗ്, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാന്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 8ജിബി +256 ജിബി വേരിയന്റിന് 49,999 രൂപയാണ് വില. ജൂണ്‍ 4 മുതല്‍ ഇത് വിപണിയില്‍ ലഭ്യമാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!