ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് എല്ലാവരും. എടിഎം മെഷീനില്‍ നിന്നും പണം പിന്‍വലിക്കുന്നതിനായി കാര്‍ഡുകള്‍ ആവശ്യമാണ്. ഇതെടുക്കാന്‍ മറന്നാല്‍ പണം പിന്‍വലിക്കാന്‍ സാധിക്കുകയില്ല. ഇപ്പോഴിതാ ഇതിന് മാറ്റം വന്നിരിക്കുകയാണ് എടിഎം കാര്‍ഡ് ഇല്ലാതെയും മെഷീനില്‍ നിന്ന് പണം ലഭിക്കുമെന്നായിരിക്കുന്നു.
എടിഎം കാര്‍ഡ് ഉപയോഗിക്കാതെ പണം എടുക്കുന്നതിനുള്ള എളുപ്പവഴി എന്താണെന്ന് അറിയാം. സ്മാര്‍ട്ട്ഫോണ്‍ ഉണ്ടെങ്കില്‍ എടിഎം കാര്‍ഡ് ഉപയോഗിക്കാതെ തന്നെ നിങ്ങള്‍ക്ക് എടിഎമ്മില്‍ നിന്ന് പണം എടുക്കാം. അതായത് എടിഎം കാര്‍ഡ് മറന്നുപോയാല്‍ പോലും നിങ്ങളുടെ ഫോണിലുള്ള യുപിഐ ആപ്പ് വഴി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് ഈ സേവനം അവതരിപ്പിച്ചത്.
- എടിഎം മെനുവില്‍ നിന്നും യുപിഐ വഴി പണം പിന്‍വലിക്കല്‍ എന്ന ഓപ്ഷന് തിരഞ്ഞെടുക്കണം.
- പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന പണം എത്രയാണെന്ന് നല്‍കുക തുടര്‍ന്ന് സ്ക്രീനില്‍ ഒരു QR കോഡ് ദൃശ്യമാകും.
- നിങ്ങളുടെ ഫോണില്‍ യുപിഐ ആപ്പ് തുറക്കണം.
- എടിഎമ്മില്‍ ദൃശ്യമാകുന്ന ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ ആപ്പ് ഉപയോഗിക്കുക.
- ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താലുടന്‍ എടിഎമ്മില്‍ നിന്ന് പണം എടുക്കാം.
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ യുപിഐ ഉപയോഗിക്കണമെങ്കില്‍ ഒരു കാര്യം മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്. പണം പിന്‍വലിക്കുന്നതിന് മുമ്പ് യുപിഐ എടിഎം ഇടപാട് ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് ആപ്പില്‍ പരിശോധിച്ചുറപ്പിക്കുക